Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]
അപ്പന് എന്റേത് കഴിഞ്ഞിട്ട് വേണം ബെറ്റിയുടേത് നോക്കാൻ. ഞാൻ ആലോചിക്കുന്നത് വേറെ കാര്യങ്ങളാ.”
“ഏനു? പറ.”
“ഒരു ആളുടെ കൂടെ എല്ലാ ദിവസവും. ഒരേ വീട്ടിൽ, ഒരേ കട്ടിലിൽ. എന്റെ ഫോൺ അവൻ എടുത്ത് നോക്കിയാലോ? നൈറ്റ് ഡ്യൂട്ടിയാന്ന് പറഞ്ഞ് ഇറങ്ങുമ്പോ അവൻ വാർഡിലേക്ക് വിളിച്ചാലോ? ഓരോ കള്ളവും ഓർത്തുവെക്കണം. ഇപ്പോ ഹോസ്റ്റലിൽ എന്നോട് ആരും ഒന്നും ചോദിക്കാനില്ല.”
“അതൊക്കെ മാനേജ് ചെയ്യാം ചിന്നാ. ഈ ലോകത്ത് എത്ര പേർ ഇങ്ങനെ ജീവിക്കുന്നു. ആശുപത്രിയുടെ കാര്യം ഞാൻ നോക്കിക്കോളാം, നിന്റെ ഡ്യൂട്ടി ലിസ്റ്റ് എന്റെ കയ്യിലല്ലേ.” മാഡം ചിരിച്ചു. “പക്ഷേ ഞാൻ ചോദിക്കുന്നത് അതല്ല. നിന്റെ മനസ്സ് റെഡിയാണോ? ഒരാളുടെ മാത്രം ആകാൻ?”
റീനു കുറച്ച് നേരം ഒന്നും മിണ്ടിയില്ല.
“അറിയില്ല മാഡം. ഈ രണ്ട് കൊല്ലത്തിൽ ഞാൻ ഒരുപാട് ആണുങ്ങളെ കണ്ടു. എല്ലാവരും ഒരുപോലെയാന്ന് തോന്നിത്തുടങ്ങിയിരുന്നു. ഭാര്യ വീട്ടിൽ, അവർ എന്റെ കൂടെ. കല്യാണത്തിന്റെ തലേന്ന് പോലും. അങ്ങനത്തെ ഒരാളാകുമോ ഇവനും എന്ന് ആലോചിക്കുമ്പോ...”
“ആഹാ. അപ്പോ നിനക്ക് അവനെ സംശയം, അവന് നിന്നെ ഒരു സംശയവുമില്ല. നല്ല ജോഡി.” മാഡം ഉറക്കെ ചിരിച്ചു.
“റീനൂ, നീ കണ്ട ആണുങ്ങൾ എല്ലാം കാശ് കൊടുത്ത് വന്നവരാ. അത് ലോകം മുഴുവനല്ല. ആശുപത്രിയിൽ എല്ലാരും രോഗികളാന്ന് വിചാരിച്ചാ എങ്ങനെയാ?”
“അതല്ല മാഡം. ഇന്ന് സംസാരിച്ചപ്പോ അവൻ പറഞ്ഞു, ഇന്നലെ രാത്രി ഒരു ഫ്രണ്ടിന്റെ ബാച്ചിലർ പാർട്ടിയിലായിരുന്നു, അതാ ഉറങ്ങാത്തതെന്ന്. കേട്ടപ്പോ എന്റെ നെഞ്ചൊന്ന് കാളി. ഏത് പാർട്ടി, അവിടെ എന്തൊക്കെ നടന്നു, എന്നൊക്കെ ചോദിക്കാൻ നാവിൽ വന്നു.
💬 Comments
View all comments