Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]
നഗരത്തിന്റെ വെളിച്ചങ്ങൾ ഒരു നിമിഷം മങ്ങി, പിന്നെ തെളിഞ്ഞു.
“ഓക്കെ മാത്രമാ? നിന്റെ ശബ്ദം കേട്ടാലേ എനിക്ക് ഗൊത്തു, ഇത് വെറും ഓക്കെ അല്ല.”
“കൊള്ളാം മാഡം. ശരിക്കും കൊള്ളാം. ഫണ്ണിയാ, സിമ്പിളാ. അഭിനയിക്കുന്ന ടൈപ്പല്ല. ബാൽക്കണിയിൽ നിന്ന് അര മണിക്കൂർ സംസാരിച്ചു, സമയം പോയതറിഞ്ഞില്ല.”
“ഹൗദാ! പിന്നെ എന്താ നിന്റെ ശബ്ദം ആരോ മരിച്ച വീട്ടിലെ പോലെ?”
റീനു മറുപടി പറഞ്ഞില്ല. താഴെ മുറ്റത്ത് ഉച്ചയ്ക്ക് കണ്ണൻ നിന്ന് സിഗരറ്റ് വലിച്ച മാവിന്റെ ചുവട്ടിൽ ഇപ്പോൾ ഇരുട്ടാണ്.
“റീനൂ?”
“മാഡം, ഇത് ഞാൻ എത്ര നാൾ കൊണ്ടുപോകും?” അവളുടെ ശബ്ദം താണു. “ഇന്ന് ഇവിടെ എല്ലാവരും എന്ത് സന്തോഷത്തിലാന്ന് അറിയാമോ? അപ്പൻ ഇപ്പഴും ഫോണിൽ ആളുകളെ വിളിച്ച് പറയുവാ. അമ്മ മൂന്ന് തവണ പള്ളിയിൽ നേർച്ച പറഞ്ഞു. അവന്റെ അമ്മ എന്റെ കൈ പിടിച്ച് സ്വന്തം മോളായിട്ട് തന്നാ മതിയെന്ന് പറഞ്ഞു. ഞാൻ ആണെങ്കിൽ ആദ്യത്തെ ദിവസം തന്നെ അവനോട് നുണ പറഞ്ഞു തുടങ്ങി.”
“എന്ത് നുണ?”
“ഹോസ്റ്റലിൽ വല്ലപ്പോഴും സിഗരറ്റ് വലിക്കുമെന്ന്. അത് സത്യമാ. പക്ഷേ ഇന്നലെ രാത്രി ഉറങ്ങാത്തതിന്റെ കാരണം നൈറ്റ് ഡ്യൂട്ടിയാന്ന് പറഞ്ഞു. അത് നുണയാ. അവൻ പാവം വിശ്വസിച്ചു.”
മറുതലയ്ക്കൽ ഒരു നിമിഷം മൗനം. പിന്നെ സുമിത്ര മാഡത്തിന്റെ ശബ്ദം മൃദുവായി.
“ചിന്നാ, കേൾക്ക്. എനിക്ക് സന്തോഷമാ. നിജവാഗിയും, ശരിക്കും. നിനക്ക് അവനെ ഇഷ്ടമാണോ?”
“വല്ലാതെ ഇഷ്ടമായിപ്പോകുമോന്നാ പേടി.”
“പേടിയോ? എന്തിനാ പേടി?”
“മാഡം, ഞാൻ കല്യാണത്തിന് റെഡിയാണോന്ന് എനിക്ക് തന്നെ അറിയില്ല. അമ്മയ്ക്ക് എനിക്ക് ഇരുപത്തേഴായി എന്ന ടെൻഷൻ.
💬 Comments
View all comments