0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]

Author : Night King Read All Parts 150.9K

അറിയാത്ത മറ്റൊരു റോളും.

അതേ നിമിഷം, അറുനൂറ് കിലോമീറ്റർ അപ്പുറം, എംജി റോഡിലെ ഒരു ഹോട്ടലിന്റെ പതിനാലാം നിലയിൽ, സുമിത്ര കസേരയിൽ ഒരു കാൽ മറ്റേതിന് മുകളിൽ കയറ്റിവെച്ച് ഇരിക്കുകയായിരുന്നു. ചില്ലിനപ്പുറം ബാംഗ്ലൂർ നഗരം ഒരു ആഭരണപ്പെട്ടി തുറന്നിട്ടതുപോലെ മിന്നിക്കിടന്നു. ബാത്ത്റൂമിൽ നിന്ന് ഷവറിന്റെ ശബ്ദം.

ഒരു കയ്യിൽ ഫോൺ. മറ്റേ കയ്യിൽ, വിരലുകൾക്കിടയിൽ തന്നെ പകുതി എരിഞ്ഞ ഒരു സിഗരറ്റ്.മുന്നിലെ ടേബിളില് ഐസ് ഇട്ട ഒരു ഗ്ലാസ് ഡാർക്ക് റം, ഗ്ലാസ് ചുണ്ടോട് ചേർക്കുമ്പോൾ പുക അവളുടെ മുഖത്തിന് ചുറ്റും ഒരു നേർത്ത തിരശ്ശീല പോലെ ചുരുണ്ടു.

മുപ്പത്തേഴ് വയസ്സ്. കണ്ടാൽ ആരും മുപ്പത് പറയില്ല, മുപ്പതിനപ്പുറം പോകില്ല. തവിട്ടു നിറമുള്ള മിനുസമുള്ള തൊലി. അരക്കെട്ട് വരെ നീളുന്ന കട്ടിയുള്ള മുടി, അതിൽ നെറ്റിയുടെ ഒരു വശത്ത് മാത്രം രണ്ടോ മൂന്നോ വെള്ളിയിഴകൾ. അവ കറുപ്പിക്കാൻ അവൾ ഒരിക്കലും മിനക്കെട്ടിട്ടില്ല. അത് അവളുടെ ഭംഗിക്ക് ഒരു ഒപ്പ് പോലെയായിരുന്നു. നീണ്ട കണ്ണുകളിൽ കട്ടിയിൽ എഴുതിയ കൺമഷി, ഇടത്തേ മൂക്കിൽ ഒരു ചെറിയ വൈരക്കല്ലിന്റെ മൂക്കുത്തി. അരയ്ക്ക് മുകളില് ഒന്നും ഇല്ല, താഴേയ്ക്ക് അടിപവാട മാത്രം പക്ഷേ അതിനടിയിലോ ഒന്നും ഇല്ല. അവരുടെ 36 സൈസ്സ് ഉള്ള ഒത്ത അഴകുള്ള മുലകള് തിളങ്ങുന്നുണ്ടായിരുന്നു. എന്തോ വാസന തൈലം പുരട്ടിയിട്ടുള്ള ഇരൂപ്പാണു. വാർഡിൽ അന്നജം മുക്കി തേച്ച യൂണിഫോമിൽ, മുടി കെട്ടിവെച്ച്, കയ്യിൽ ഫയലുമായി നടക്കുന്ന ഹെഡ് നഴ്സിനെ കണ്ടിട്ടുള്ളവർക്ക് ഇത് അതേ സ്ത്രീയാണെന്ന് വിശ്വസിക്കാൻ പോലും പറ്റില്ല.

അവൾ ഒരു പുക എടുത്ത്, ജനൽച്ചില്ലിലേക്ക് പതുക്കെ ഊതി.

💬 Comments

View all comments