0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]

Author : Night King Read All Parts 152.7K

രാത്രി പത്തര കഴിഞ്ഞു. അടുക്കളയിൽ പാത്രം കഴുകുന്ന ശബ്ദം നിന്നു. ഉമ്മറത്തിരുന്ന് അപ്പൻ ആരോടോ ഫോണിൽ “അതേന്നേ, ആഗസ്റ്റ് ഇരുപത്തേഴിന്” എന്ന് പറയുന്നത് മുകളിലെ മുറിയിൽ റീനു കേട്ടു. ഇന്ന് ഇത് പതിനൊന്നാമത്തെ വിളിയാണ്. ബന്ധുക്കളെ മുഴുവൻ അറിയിക്കാതെ അങ്ങേർക്ക് ഇന്ന് ഉറക്കം വരില്ല.

ബെറ്റി താഴെ അമ്മയുടെ കൂടെ കിടക്കാൻ പോയി. “ചേച്ചിക്ക് ഇനി പ്രൈവസി വേണ്ടേ, ഫോൺവിളിയൊക്കെ കാണുമല്ലോ” എന്ന് ഒരു കള്ളച്ചിരിയോടെ പറഞ്ഞിട്ടാണ് പോയത്.

മുറിയിൽ ഒറ്റയ്ക്കായപ്പോൾ റീനു കട്ടിലിൽ ചാരിയിരുന്നു. ഉച്ചയ്ക്ക് പോകാൻ നേരം ജോമോൻ നമ്പർ വാങ്ങി, വൈകുന്നേരം ഒരു മെസേജ് അയച്ചിരുന്നു: “ഏലക്ക വർക്ക് ചെയ്തു. തന്റെ വീട്ടുകാരും ആരും ശ്രദ്ധിച്ചില്ല.” അതിന് എന്ത് മറുപടി അയക്കണമെന്ന് ആലോചിച്ച് ടൈപ്പ് ചെയ്യുകയും മായ്ക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ഫോൺ വൈബ്രേറ്റ് ചെയ്തു.

സുമിത്ര മാഡം

അവൾ ഒന്ന് താഴേക്ക് ചെവിയോർത്തു. അപ്പന്റെ ശബ്ദം ഇപ്പഴും ഉമ്മറത്താണ്. ബാൽക്കണിയിലേക്കിറങ്ങി വാതിൽ ചാരി.

“ഹലോ മാഡം.”

“റീനൂ! ഹേഗിദ്ദീയ ചിന്നാ? ഏനു ആയി? പറയ്, പറയ്. പയ്യൻ എങ്ങനെ? ദിവസം മുഴുവൻ നിന്റെ വിളി കാത്തിരുന്നു. നീ വിളിച്ചില്ല, അതാ ഞാൻ വിളിച്ചത്.”

റീനു ചിരിച്ചു.

സുമിത്ര മാഡത്തിന്റെ ശബ്ദം കേട്ടാൽ ആർക്കും ചിരി വരും. ബാംഗ്ലൂരിലെ ആശുപത്രിയിൽ പതിനഞ്ച് കൊല്ലമായി നഴ്സാണ്, അതിൽ ആറ് കൊല്ലമായി ഹെഡ് നഴ്സ്. അത്രയും കാലം മലയാളി നഴ്സുമാരുടെ കൂടെ ജോലി ചെയ്ത് പഠിച്ച, കന്നഡ ചുവയുള്ള ഒരു മലയാളമാണ് മാഡത്തിന്റേത്. വാർഡിൽ ഡോക്ടർമാർ വരെ പേടിക്കുന്ന ആൾ. ജൂനിയർ നഴ്സുമാർക്ക് അമ്മ. പിന്നെ ആശുപത്രിയിൽ ആർക്കും

💬 Comments

View all comments