0%

Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]

Author : Mr_R0ME0 Read All Parts 4.3K

അവന്റെ ചൂഴ്ന്നുള്ള നോട്ടം കണ്ടപ്പോ ഞാൻ തല കുലുക്കി…,,...

""ആഹ്…,, എന്നാ പേടിക്കണ്ട….,, നീ തേടുന്ന മൊബൈൽ എന്റെ പെങ്ങളുടെ കയ്യിൽ തന്നെയുണ്ട്…,,,""

""ഏഹ്…..,,"" അറിയാതെ അങ്ങനൊന്ന് തൊണ്ടയിൽ നിന്ന് പുറത്ത് ചാടി….,

"തെണ്ടി ലവള് അടിച്ച് മാറ്റിയത് ഇപ്പോഴാ പറയുന്നത്",,,..

""ആതെടാ…,,, ഉച്ചക്ക് എന്നെയും കൊണ്ട് നിന്റെ ഭാര്യ എന്റെ ചേച്ചി ഓടിയത് വെറുതെക്കല്ല…,, അവളിന്ന് ചോദിച്ചത് നീയും ശ്രുതിയും തമ്മിലെന്താ എന്നൊക്കെയാ….,,,""

""എന്നിട്ട് നീയെന്ത് പറഞ്ഞു….,,,""

സംശയം കൊണ്ട് ഞാൻ ആകെ വെട്ടി വിയർക്കാൻ തുടങ്ങി…,,,

""നീയും അവളും ഫ്രണ്ട്സാണെന്ന് പറഞ്ഞു…,,,""

""ഹോ…,,,""

ഒരാശ്വാസം.. "ഇവനെങ്ങാനും ഞാനും അവളും ലവർ ആണെന്നൊക്കെ വെറുതെ ഒരു പൊലിപ്പിന് പറയുവോന്ന് കരുതി ഞാൻ പേടിച്ചു"….,,,

""അതികം ആശ്വസിക്കാൻ വരട്ടെ….,,,""

ഞാനവനെ തന്നെ നോക്കി… "ഇനിയെന്താണാവോ എന്നാ സംശയത്തോടെ"...

""എന്റെ പെങ്ങള് മുഴുവനോടെ നമ്പിയിട്ടില്ല…,,, എന്റെ പെങ്ങളായോണ്ട് പറയല്ല… തല്ലിപൊളിയാ.. വെറും തല്ലിപ്പൊളി…,,""

"നല്ല ആങ്ങള"... "ഇങ്ങനൊരു അളിയനെയും ഭാര്യയെയും കിട്ടാൻ പുണ്യം വേണം"... മുഖത്ത് ചിരി വരുത്തി ഉള്ളിൽ ഞാൻ നിലവിളിച്ച് കരഞ്ഞു,,,..

'"എന്റെ പൂതനക്ക് ഇപ്പൊ സംശയവും തുടങ്ങി "സഭാഷ്"... എത്രയും പെട്ടന്ന് പള്ളിപ്പറമ്പിൽ ഒരു കുഴിമാടം ബുക്ക് ചെയ്ത് വെക്കണം…"'

""നീയെന്താടാ ചിരിക്കൂന്നേ…,,,""

എന്റെ മുഖത്തെ ഭാവം കണ്ടിട്ടാകും,,,..

""ഒന്നുല്ല തനുവേ,,... സന്തോഷം കൊണ്ട് ചിരിച്ചതാ…""

ഞാൻ പറഞ്ഞത് കേട്ട് അവനെന്നെ വായും പൊളിച്ച് നോക്കി നിന്നു,,,.. "അവൻ കരുതി കാണും എനിക്കും റിലേ പോയെന്ന്"

അവനോട് ഉണ്ടേൽ വാ എന്നും പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു,,,..

"അത് വേണ്ടടാ…,, അവിടെ കസിൻ വന്നിട്ടുണ്ട്

💬 Comments

View all comments