Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
സീ .."ടോണി തന്റെ കയ്യിലിരുന്ന കല്ല് കൊണ്ട് പൈനാപ്പിൾ ന്റെ ചുറ്റും ചെത്താൻ തുടങ്ങി .ഏറെ കഷ്ട്ടപെട്ടെങ്കിലും ടോണി അത് വൃത്തിയാക്കി എടുത്തു .എന്നിട്ട് ഒരു കഷായം മുറിച്ചിട്ട് ഷെറിൻ നു കൊടുത്തു.അവന്റെ പ്രവർത്തികൾ എല്ലാം ഷെറിൻ വിസമയത്തോടെ കണ്ടുകൊണ്ടിരുന്നു . ഒരു യുദ്ധം ജയിച്ച സന്ദോഷം ഉണ്ടായിരുന്നു അവന്റെ മുഖത്തു .
"നീ ഇല്ലെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു ടോണി.."അവൾ അവന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു .
"ഞാൻ ഇല്ലെങ്കിലും മമ്മി കു ഒരു കുഴപ്പവും ഉണ്ടാകില്ല .ഇപ്പൊ തന്ന എല്ലാം മമ്മി തന്ന അല്ലെ ചെയ്ത ... മമ്മി ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ എന്ത് ചെയുവായിരുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത് .. "
ഷെറിൻ ചിരിച്ചു കൊണ്ട് തലയാട്ടി .ഷെറിന്റെ ജീവിതത്തിലെ ടോണി യുടെ പങ്കു അവൻ അറിഞ്ഞിരുന്നില്ല .ഇപ്പോൾ തൻറെ ശരീരത്തിലെ നാഡി തുടിക്കുന്നത് പോലും അവനു വേണ്ടിയാണു . .തന്റെ മകന് വേണ്ടി .അവന്റെ ജീവന് വേണ്ടി. പലതവണയും ആത്മഹത്യ പ്രേരണ ഉണ്ടായിരുന്നെങ്കിലും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന് വേണ്ടി അവൾ ജീവിച്ചു .ടോണി ജനിച്ചപ്പോൾ നഴ്‌സ് എടുത്തു അവളുടെ മാറിലേക്ക് വച്ച നിമിഷം അവൾ നിറകണ്ണുകളോടെ അവനു വാക്കു കൊടുത്തിരുന്നു, 'ഞാൻ ജീവിക്കും ,നിനക്ക് വേണ്ടി .. ' .
ഭക്ഷണം കഴിച്ചതിനു ശേഷം രണ്ടു പേരും ആ തീരത്തു മനോഹരമായ കാഴ്ച കണ്ടുകൊണ്ടിരുന്നു .
സൂര്യൻ പടിഞ്ഞാറു വശത്തു അസ്തമിച്ചു .സൂര്യന്റെ സമാപ്തിയിൽ ചന്ദ്രൻ ഉടലെടുത്തു .എങ്ങെന്നുമില്ലാതെ പരന്നുകിടക്കുന്ന കടലിൽ അവന്റെ പ്രകശം
പ്രതിഫലിച്ചുകൊണ്ടിരുന്നു .ലക്ഷകണക്കിന് നക്ഷത്രങ്ങൾക്ക്
💬 Comments
View all comments