Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
മനസ്സ് കിടന്നു നീറുകയായിരുന്നു.അവൾ അവനെ തൻ്റെ മാറോടു കൂടുതൽ ചേർത്ത് പിടിച്ചു ..എന്നിട്ടു പിറകുവശത്തു കൂടി നല്ല മുറുകെ കെട്ടി പിടിച്ചു ...
"മോനെ .."
"മ്മ്മ് .."വിറച്ചു കൊണ്ട് അവൻ മൂളി
അവൾ തൻ്റെ മുഗം അവന്റെ മുഖത്തോടു ചേർത്ത് വെച്ചു.തൻ്റെ കവിൾ ടോണിയുടെ കവിളുമായി ഉരച്ചു.
"മോനെ ..കുറച്ചു നേരം കൂടി ..റെസ്ക്യൂ ടീം വേഗം വരും .ട്ടോ .."
"മ്മ്മ് "അമ്മയുടെ ചുടുശ്വാസം അവന്റെ കവിളിൽ തട്ടിയപ്പോ അവനു എങ്ങുമില്ലാത്ത ആശ്വാസം വന്നു .അവൻ അവന്റെ മുഗം ഷെറിനോട് ചേർത്തി വെച്ചു .
അപ്പോളാണ് ടോണിയുടെ ചുണ്ടുകൾ അവൾ ശ്രദ്ധിക്കുന്നത് ..തണുപ്പിൽ മരവിച്ചു വിണ്ടുകീറിയ ചുണ്ടുകൾ ..ഏറി വന്നാൽ രണ്ടു മണിക്കൂർ അതിനു മുകളിൽ താങ്ങാൻ തനിക്കും ടോണിയ്ക്കും പറ്റില്ല എന്ന് അവൾ ഉറപ്പു വരുത്തി .
രക്ഷിക്കാൻ റെസ്ക്യൂ ടീം ഒന്നും വരില്ല എന്ന് ഷെറിന് ഉറപ്പായിരുന്നു . പക്ഷെ മകന്റെ പ്രതീക്ഷ അവൾ കളഞ്ഞില്ല .
'പ്രതീക്ഷ' അത് മാത്രമായിരുന്നു ടോണി യെ ഇപ്പോളും കണ്ണ് തുറന്നിരിക്കാൻ വേണ്ടി പ്രേരിപ്പിച്ചത് ..
ഇനി അഥവാ അസാദ്ധ്യമായ എന്തെകിലും ഉണ്ടായി ആരെങ്കിലും രക്ഷിക്കാൻ വന്നാൽ അതുവരെയെങ്കിലും ടോണിയെ മരണത്തിനു വിടാതെ പിടിച്ചുനിർത്തണം എന്ന് അവൾ ഉറപ്പിച്ചു ..
'അസാദ്ധ്യമായ എന്തെങ്കിലും ...'
സമയം പതുകെ പതുക്കെ നീങ്ങി കൊണ്ടിരുന്നു . കിഴക്കിൽ നിന്നും സൂര്യൻ തന്റെ പ്രകാശത്തെ ഭൂമിയിലേക്കു കടത്തിവിട്ടു . മേഘതുള്ളികളും മറ്റ് വലിയ കണങ്കളൂടേയും വിതറി ചക്രവാളത്തിൽ ചുവപ്പു നിറം പടർത്തി .സൂര്യനിൽ നിന്നുള്ള പ്രകാശം ഇരുട്ടിനെ ഇല്ലതാകി .
ഷെറിൻ ഒരു ദീർഘശ്വാസം വീട്ടു വാച്ചിൽ നോക്കി .സമയം 7 .18
തന്റെ മുഗം ഇപ്പോളും ടോണിയുടെ മുഖവുമായി ബംന്ധിച്ചിരിക്കുകയായിരുന്നു .
അവൾ മുഖമുയർത്തി പ്രഭാത വെളിച്ചത്തിൽ ചുറ്റും നോക്കി.അപ്പോളാണ് അങ്ങ് സൂര്യനുദിച്ച ദിക്കിൽ അവൾ അത് കാണുന്നത് .സൂര്യനെ മറച്ചുകൊണ്ട് അതിനെ പ്രകാശം മാത്രം ചുറ്റിൽ പരത്തുന്ന ഒരു ചെറു ദ്വീപ്.അവൾ ഒന്നും കൂടാ ഉറപ്പുവര്ത്തക വിധം സൂക്ഷിച്ചു നോക്കി ,അതെ ദ്വീപ്.
"മോനെ ,മോനെ അങ്ങോട്ട്
💬 Comments
View all comments