Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
"ഓ ..എന്നിട്ടു ആലോചിച്ചിട്ടു വല്ലതും കിട്ടിയോ ??"
"നൊപ് ..നതിങ്..ആരെങ്കിലും വരുന്നത് വരെ നമ്മൾ ഈ ഐലൻഡിൽ തന്ന കഴിയണം .."
"മമ്മി അതൊന്നും ആലോചിച്ചു വിഷമിക്കണ്ട ..ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലും നമ്മളെ കൊണ്ടുപോവാൻ വരും "
ആ പറഞ്ഞ വാക്കുകൾ അവൻ വിശ്വസിച്ചിരുന്നാലും ഇല്ലെങ്കിലും അത് തനിക്കു ആശ്വാസം പകരം വേണ്ടിയാണു അവൻ പറഞ്ഞത് എന്ന് അവൾ മനസിലാക്കി .
ടോണി തൻ്റെ മടിയിലേക്കു തലവച്ചു കിടന്നു .ഒരു കൈകൊണ്ട് തൻ്റെ വലതുകൈ പിടിച്ചു ടോണി അവന്റെ തലയിൽ കൊണ്ട് വച്ചു.ഷെറിൻ ചിരിച്ചുകൊണ്ട് അവന്റെ മുടിയിൽ തലോടി .കുട്ടികാലം മുതൽക്കു ഉള്ള ശീലം ആയിരുന്നു അവന്റെ അമ്മയുടെ മടിയിൽ കിടക്കുന്നതും തലയിൽ തലോടുന്നതും .ഷെറിൻ സോഫയിൽ ഇരുന്നു മൂവി കാണുമ്പോളും അല്ലെങ്കിൽ ബെഡിൽ ഇരുന്ന് ബുക്ക് വായിക്കുമ്പോഴും ടോണി തൻ്റെ മടിയിൽ വന്നു തലവച്ചു കിടക്കും .യന്ദ്രികമായി അവളുടെ കൈകൾ അവന്റെ തലയിൽ തലോടി കൊണ്ടിരിക്കും .
തൻ്റെ മടിയിൽ കണ്ണടച്ചു കിടക്കുന്ന ടോണി യെ നോക്കിയതിനു ശേഷം അവൾ വീണ്ടും ആ സമുദ്രത്തിലേക്ക് തൻ്റെ മിഴികൾ ഉറപ്പിച്ചു .
ഉറക്കം ഉണർന്നു തൻ്റെ വലതു വശത്തേക്കു നോക്കിയപ്പോ ടോണി യെ കണ്ടില്ല .ഷെറിൻ ഒരു കോട്ടുവാ ഇട്ടുകൊണ്ട് ഷെൽറ്ററിന്റെ പുറത്തേക്കു ഇറങ്ങി .മീൻ പിടിക്കുന്ന സ്പിയർ അവടെ കാണുന്നില്ല .ഷെറിൻ സ്വയം തലയാട്ടി കൊണ്ട് താഴെ നിന്നും ഒരു കല്ല് എടുത്തു ഓക്ക് മരത്തിന്റെ കൊമ്പിൽ ആദ്യം ഉണ്ടായിരുന്ന മൂന്ന് വരകൾക്കു തൊട്ടടുത്തു ലംബം ആയി ഒരു വര വരച്ചു .
'ഡേ 4 ' അവൾ സ്വയം പറഞ്ഞു .ഐലൻഡിൽ കുടുങ്ങിയിട്ടു ഇന്നത്തേക്ക് നാലാം ദിവസം .കല്ല് താഴെ വച്ചു അവൾ പാറക്കെട്ടുകളിലേക്കു നടക്കാൻ തുടങ്ങി .രണ്ടു ദിവസമായി ടോണി ആണ് ആദ്യം എണീക്കുന്നത് .മീൻ കഴിക്കുന്നത് അവനു ഇഷ്ടമല്ലെങ്കിലും മീൻ പിടിക്കാൻ അവനു വല്യ ഉത്സാഹമാണ് .രാവിലെ എണീറ്റാൽ അപ്പൊ പോകും മീൻ പിടിക്കാൻ .മകന് എന്തെകിലും ഒരു വിനോദം ഇതിൽ നിന്നും കിട്ടുന്നത് കൊണ്ട് ഷെറിൻ അതിനു എതിർപ്പു പറഞ്ഞില്ല .രണ്ടു
💬 Comments
View all comments