0%

Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]

Author : Kambikathakal Read All Parts 1.7K

??ഒന്നും പറ്റിയില്ലലോ ??"

"മമ്മി കു ഒന്നും ഇല്ല ..മോന് കൊഴപ്പം ഒന്നും ഇല്ലല്ലോ .."

"നൊപ് !!! ഐ ആം ടോട്ടലി ഫൈൻ.. "അവൻ നേരെ എണീറ്റ് നിന്ന് ചുറ്റും നോക്കി കൊണ്ട് പറഞ്ഞു .

"ബ്യൂട്ടിഫുൾ ..അല്ലെ ??"വിസ്മയത്തോടെ ചുറ്റും നോക്കി കൊണ്ടിരുന്ന മോനോട് ഷെറിൻ ചോദിച്ചു ..

"വെരി ബ്യൂട്ടിഫുൾ ..." അവൻ തലയാട്ടികൊണ്ടു പറഞ്ഞു .."
അപ്പോളാണ് അവന്റെ വിണ്ടു കീറിയ ചുണ്ടുകൾ അവൾ വീണ്ടും ശ്രദ്ധിക്കുന്നത് .

"മോന് നല്ല ദാഹം ഉണ്ട് ല്ലേ ??"

"മ്മ്മ് "..

'കുടി വെള്ളം .അതിജീവനത്തിനു മുഖ്യമായ ഒരു കടകം'അവൾ മനസ്സിൽ പറഞ്ഞു .

"വാ മോനെ,വെള്ളം കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോന്ന് നോകാം " അവൾ ആ ഐലൻഡ് ന്റെ ഉള്ളിലേക്കു കടക്കാൻ ഒരുങ്ങികൊണ്ടു പറഞ്ഞു .
ടോണി അവളുടെ പിന്നാലെ കൂടി .

ഷെറിൻ ഐലണ്ടിന്റെ ഉള്ളിലേക്ക് നടന്നുകൊണ്ടിരുന്നു . എങ്ങും പക്ഷികളുടെ ശബ്ദം ഉയരാൻ തുടങ്ങി. മനസ്സിന് ആവിശ്യപെട്ടിരുന്ന സ്വാതന്ത്ര്യവും സന്തോഷവും അവ നൽകി .ഇരുവശങ്ങളിലും കൂറ്റൻ മരങ്ങളും ചെടികളും.ഷെറിൻ ഇതുവരെ എവിടേയും കണ്ടിട്ടില്ലാത്ത മരങ്ങളാണ് ചുറ്റും .അവിടേയും ഇവിടേയും ആയി കൂറേ പൂത്തുകിടക്കുന്ന വാഴകളും പൈനാപ്പിൾ ചെടികളും അവളുടെ ശ്രദ്ധയിൽ പെട്ടു.അങ്ങനെ കുറച്ചു നേരം മുന്നോട്ടു പോയപ്പോൾ അവൾ പെട്ടന്നു ചലനം നിശ്ചലമാക്കി .ഒരു കൈ ഉയർത്തി ടോണി യെയും നിൽക്കാൻ ആവിശ്യപ്പെട്ടു.അതെ അരുവിയുടെ ശബ്ദം ....

ടോണി യെ നോക്കി കൊണ്ട് ഒരു വിരൽ ചെവിയിൽ മുട്ടിച്ചു വലതുഭാഗത്തേക്കു ചൂണ്ടികാണിച്ചു ..ശബ്ദത്തെ പിന്തുടർന്ന ഷെറിൻ ഒരു

💬 Comments

View all comments