Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
എനിക്ക് നീയും നിനക്ക് ഞാനും മാത്രമല്ലെ ഉള്ളു ..അപ്പൊ നമ്മൾ എന്ത് ചെയ്യുവാണെങ്കിലും കുറച്ചു മുന്കരുതലോടെ ചെയ്യണം .. "മകന്റെ മുടിയിൽ തലോടി കൊണ്ട് അവൾ പറഞ്ഞു ..
"മ്മ്മ് "
തിരിച്ചു ഷെൽറ്ററിൽ എത്തിയതും ഇരുവരും ഷെൽറ്ററിന്റെ ഉള്ളിൽ കയറാതെ കടലിനെ ലക്ഷ്യം വച്ചു നടന്നു ..തിരമാലകൾ കയറിവരുന്ന കരയുടെ തൊട്ടടുത്തായി മണലിൽ ഇരുന്നു കൊണ്ട് ഷെറിൻ കൈയിലുണ്ടായിരുന്ന പഴം ടോണി കൊടുത്തു .ഷെറിനും ഒന്ന് കഴിച്ചു .
"മോനെ .."ഷെറിൻ തൻ്റെ വലതുവശത്തു ഇരുന്ന് കടലിലേക്ക് നോക്കികൊണ്ടിരുന്നു മകനെ വിളിച്ചു
"മ്മ്മ് ??"അവൻ അമ്മയെ നോക്കി മൂളി .
"മോന് ഈയിടക് വല്ല പ്രയാസം തോന്നുന്നുണ്ടോ ??"
"എന്ത് പ്രയാസം ??"ടോണി ഒന്നും മനസിലാകാതെ ചോദിച്ചു .
"എന്താണെകിലും ..നീ മമ്മി യോട് പറയണം "
"പ്രയാസം എന്ന് പറയാൻ .... ആ ..ഒന്നുണ്ട് "അവൻ ആലോജിച് കൊണ്ട് പറഞ്ഞു
"എന്താ പറ ..."
"ഈ തൊലിഞ്ഞ പഴം മാത്രം കഴിച്ചു രാവിലെ പോകുമ്പോ എല്ലാം ലൂസ് ആയിട്ട പോകുന്ന .."
"അതിനു നമുക്കു പരിഹാരമുണ്ടാകാം .മോന് അത് അല്ലാതെ വേറെ എന്തെങ്കിലും ?"
" എനിക്ക് വേറെ എന്ത് പ്രയാസം .ഇങ്ങനത്തെ സ്ഥലത്തിൽ ഒക്കെ നിക്കുമ്പോൾ ചെറിയ ചെറിയ പ്രയാസങ്ങൾ ഒക്കെ എന്തായാലും ഉണ്ടാകില്ലേ ...കിട്ടിയത് വച്ചു തൃപ്തിപ്പെടണം "
"അതൊന്നുമല്ലാതെ ,ശാരീരികമായും വല്ലതു ??"
"ശാരീരികമായോ ......ഏയ് ഒന്നും ഇല്ല ..???"ടോണി പെട്ടന്ന് എന്തോ ചിന്തിച്ചു ടോണി അമ്മയിൽ നിന്നും മുഗം തിരിച്ചു ..
"ടോണി ..മുഖത്തേക്കു നോക്കു ..."ഷെറിൻ ടോണി
💬 Comments
View all comments