0%

Chapter Title : വൈ : ദി ബിഗിനിങ് [cameron]

Author : Kambikathakal Read All Parts 355

ഡോർ തുറന്നു .ഡോർ തുറന്ന പാടെ ഷെറിൻ ടോണി യുടെ കൈയും പിടിച്ചു മേലേക്ക് നീന്തി
അധിക നേരമൊന്നും നീന്തേണ്ടി വന്നില്ല അവർക്കു പൊങ്ങി വരാൻ.മേലെ എത്തിയതും രണ്ടു പേരും നിലച്ച ശ്വാസം തിരികെ എടുത്തു .ശ്വാസം നേരെ വീണ ഷെറിൻ ചുറ്റും നോക്കിയപ്പോള് കണ്ടത് അതിരുകളില്ലാതെ വെറും നിലാവിന്റെ വർണത്തിൽ വിസ്തരിച്ചു കിടക്കുന്ന സമുദ്രത്തെയാണ് .നാല് വശത്തേക്കു നോക്കിയാലും ഇരുട്ട് . ശാന്തമായ സമുദ്രത്തിൽ അവർ നിസ്സാഹായതയായി ജീവന് വേണ്ടി പോരാടി .അപ്പോളാണ് ഫ്ലൈറ്റ് നിലം പതിച്ചപ്പോൾ പൊട്ടി പോയ ഫ്ലൈറ്റ് ന്റെ 'സ്പോയ്ലർ ' ഷെറിന് കുറച്ചു എതിർദിശയിൽ പൊങ്ങി നിക്കുന്നത് കണ്ടത് .
"മോനെ ,ഇങ്ങോട്ടു .."
മകനെയും വിളിച്ചു ഷെറിൻ ആ സ്പോയ്ലർ നെ ലക്‌ഷ്യം വച്ച് നീന്തി .
" മോനെ ,ഇതിൽ കയറി ഇരിക്ക് ." ടോണി യെ പൊങ്ങിക്കിടക്കുന്ന സ്പോയ്ലർ ന്റെ മേലേക്ക് കയറാൻ വേണ്ടി താങ്ങി കൊടുത്തതിനു ശേഷം സ്വയം അതിൽ കയറി ഇരുന്നു .വലിയ വലുപ്പം ഇല്ലെങ്കിലും രണ്ടു പേരെ താങ്ങാൻ ആ സ്പോയ്ലർ നു കഴിയുമായിരുന്നു. വേറെ വഴികളൊന്നുമില്ലാത്ത സ്ഥിതിക്ക് ആ ഫലകം അവർ ചങ്ങാടം പോലെ ഉപയോഗിച്ചു.തങ്ങളെ പോലെ വേറെ ആരെങ്കിലും രെക്ഷപെട്ടോ എന്ന് അറിയാൻ ഷെറിനും ടോണി ഉം ചുറ്റി നോക്കികൊണ്ടിരുന്നെങ്കിലും അവർക്കു ആരെയും കാണാൻ സാധിച്ചില്ല .
" മോന് ആരെങ്കിലും കാണുന്നുണ്ടോ ??" തണുത്തു വിറച്ചു കൊണ്ട് ഷെറിൻ ചോദിച്ചു ..
"ഇല്ല .. അമ്മക്കോ ?"
" ഇല്ല "
" ഇനി എന്താ ചെയ്യാ

💬 Comments

View all comments