Chapter Title : വൈബ്രേറ്റർ [Sojan]
: "ഓ ചുമ്മാ"
നവ്യ : "ചുമ്മാ?"
നവീൻ : "ചേട്ടനെങ്ങിനുണ്ട് എന്നൊക്കെ"
നവ്യ : "കൈക്കൂലി"
നവീൻ : "എടീ ഞാനൊരു ദരിദ്രനാ"
നവ്യ : "ദരിദ്രവാസികൾക്ക് ലൈൻ പറഞ്ഞിട്ടില്ല മോനെ"
നവീൻ : "ഞാൻ നിനക്കായി എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യാം പോരെ?"
നവ്യ : "ഇവിടെ? ഈ വീട്ടിലെ കാര്യങ്ങൾക്ക്?"
നവീൻ : "ഉം"
നവ്യ : "അത് ചേട്ടായിയുടെ സപ്പോർട്ടില്ലാതെ തന്നെ നടത്താൻ എനിക്കറിയാം"
നവീൻ : "എടാ നിനക്കാകെയുള്ള ഒരു ബ്രെദർ അല്ലേ?"
നവ്യ : "ബ്രദറേ വെറും കൂതറയാകരുത്, അനിയത്തികുട്ടിക്ക് ഫേവറായി എന്തെങ്കിലുമൊക്കെ ചെയ്യ്, ഞാൻ റൂട്ട് ശരിയാക്കി തരാം"
നവീൻ : "പ്ലീസ്"
നവ്യ : "ഈ കാര്യത്തിൽ ഞാനൊരു ക്രൂരയാണ്"
നവീൻ : "പ്ലീസ്, പ്ലീസ്, പ്ലീസ്"
അവൾ പുതച്ചുമൂടി ചമ്രം പടിഞ്ഞിരുന്ന നിലയിൽ നിന്നും പുതപ്പ് വലിച്ച് മാറ്റി കട്ടിലിട്ടു.
നവ്യ : "അടുക്കളയിൽ അമ്മ എന്തുണ്ടാക്കി വച്ചു എന്ന് പോയി നോക്ക്, എന്നിട്ട് മൂടി വച്ചിരിക്കുന്ന കാപ്പിയും, ഫ്രിഡ്ജിൽ നിന്ന് കിറ്റ് ക്യാറ്റും എടുത്തോണ്ട് വാ"
നവീൻ : "പനിയുള്ളപ്പോൾ കഴിക്കാൻ പറ്റിയ സംഭവം, എടീ അതെല്ലാം കൂടി പുറത്തേയ്ക്ക് വരും"
നവ്യ : "പോ ചോട്ടൂ.. ചോട്ടുവിന്റെ ടേസ്റ്റല്ല എനിക്ക്, പോയി അമ്മ വരുന്നതിന് മുമ്പ് ഞാൻ പറഞ്ഞത് എടുത്തു താ"
നവീൻ : "ഇതൊക്കെ തിന്നിട്ടാണ് ഈ പനിയൊക്കെ പിടിക്കുന്നത്"
നവ്യ : "ഐറിൻ"
നവീൻ : "സോറി, എന്ത് വേണേൽ കഴിച്ചോ" അവൻ അടുക്കളയിൽ നിന്നും ഒരു കൊഴിക്കൊട്ട
💬 Comments
View all comments