0%

Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]

.അച്ഛൻ കൈ കഴുകി ഇരുന്നപ്പോൾ സാവിത്രി ചോറ് വിളമ്പി .

“നീയിരിക്കുന്നില്ലേ...“

“ഞാനിരുന്നോളാം ...“

“എന്തിനാ പിന്നത്തേക്കാക്കുന്നതു .പിന്നത്തേക്കു വെളമ്പാനിവിടെ വേറാരുമല്ല .അങ്ങോട്ടിരി...”

ശ്രീജയുടെ മുഖത്തെ മൗനം കണ്ടു ഗോവിന്ദൻ പറഞ്ഞു .

“അങ്ങോട്ടിരുന്നു കഴിച്ചോ മോളെ .ഇനിയെന്തിന് പിന്നത്തേക്കാക്കുന്നെ .ഇവിടെ ഞാനും അവളും മാത്രമല്ലേ ഉള്ളൂ .ഇരുന്നു കഴിക്കു...”

അച്ഛൻ തനിക്ക് സപ്പോർട്ട് ചെയ്‌തത്‌ ശ്രീജക്കു വലിയൊരു ആശ്വാസമായി .ഒരു കസേര വലിച്ചിട്ടു ഇരുന്നപ്പോൾ സാവിത്രി അവൾക്കും പ്ളേറ്റ് വെച്ച് ചോറ് വിളമ്പി .പതിയെ പതിയെ അവൾ കഴിച്ച് കൊണ്ടിരുന്നപ്പോൾ സാവിത്രിയും ചോറ് വിളമ്പി കഴിക്കാനിരുന്നു .

“അതേയ് ഒരു കാര്യം അറിഞ്ഞാരുന്നോ...“

“ഊം എന്താ...“

“അത് നമ്മടെ മോൻ ലീവിന് നാട്ടിലൊക്കെ വന്നിട്ട് പോകാറുണ്ടെന്നു...“

“ഊം അത് ഞാനറിഞ്ഞു .എന്ത് ചെയ്യാമെടി അവനു നമ്മളെ വേണ്ട...”

“അവനു വേണ്ടാന്നോന്നുമില്ല എന്റെ മോനാ അവൻ അവനെ കൂടോത്രം ചെയ്തിട്ടിരിക്കുവാ അല്ലാതെന്താ...”

“അത് വിടെടി ഇനിയും അതൊക്കെ പറഞ്ഞിട്ടെന്തു കാര്യമാ .കൂടോത്രം ചെയ്താലും ഇല്ലെങ്കിലും അവനറിയാമല്ലോ അവന്റെ അച്ഛനും അമ്മയും ആണിവിടെ താമസിക്കുന്നതെന്ന് .ആ അവൻ ചെയ്യുന്നില്ല പിന്നെന്തിനാ വെറുതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നെ...”

“നിങ്ങൾക്കത് പറയാം ഞാനൊരു പെറ്റ തള്ളയാ .എനിക്കെ ആ വിഷമം മനസ്സിലാകൂ .അത് മനസ്സിലാകണമെങ്കിൽ പ്രസവിക്കണം .നൊന്തു പ്രസവിച്ചോരു കുഞ്ഞിനെ വളർത്തണം .എന്നാലേ അതിന്റെ ദെണ്ണമറിയൂ...”

അത് കേട്ടപ്പോഴേക്കു ശ്രീജയുടെ കണ്ണു നിറഞ്ഞൊഴുകി .സാരിയുടെ തുമ്പെടുത്ത് കണ്ണു തുടച്ചു .അത് കണ്ട ഗോവിന്ദന് വിഷമമായി

“മോളെ ഇങ്ങനെ വിളമ്പി വെച്ച ആഹാരത്തിനു മുന്നിലിരുന്നു കരയരുത്...”

“അച്ചാ അത് ഞാൻ ..ഞാൻ മനപ്പൂർവ്വമാണോ ഇതൊക്കെ ചെയ്യുന്നത് .എന്റെ മനസ്സറിയാത്ത കാര്യത്തിനാണ് 'അമ്മ കുറ്റപ്പെടുത്തുന്നതു...”

“പോട്ടെ മോളെ അവൾക്കു വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു .അവളുടെ വിഷമം കൊണ്ടാണ് ഇങ്ങനൊക്കെ പറയുന്നത് .മോളതൊന്നും കാര്യമാക്കണ്ട .എത്ര പറഞ്ഞാലും മോളുടെ 'അമ്മ പറയുന്നതാണെന്നു അങ്ങ് വിചാരിച്ചാൽ മതി .നീ ചോറ് കഴിക്ക്...”

“എനിക്കറിയാം അച്ചാ പക്ഷെ കുത്തിക്കുത്തിയുള്ള സംസാരം കേൾക്കുമ്പോ സഹിക്കാൻ കഴിയില്ല അതാ...”

“ആ അതൊക്കെ വിട് മോളെ .... ഞാൻ പറഞ്ഞില്ലേ അവളെയും കുറ്റം പറയാൻ

💬 Comments

View all comments