0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

മോളെ….നീ വിചാരിച്ച പോലൊന്നുമല്ലല്ലോ അടുത്തറിഞ്ഞപ്പോൾ .അത് കൊണ്ട് നീയിനി പഴയ പോലൊന്നും ആകരുത് മോളെ ഇതൊക്കെ നിന്നോട് പണ്ടേ എനിക്ക് പറയണമെന്നുണ്ടായിരുന്നു.പക്ഷെ നീയന്നൊക്കെ പറഞ്ഞതു.ഞങ്ങളെ വേണ്ടാത്തോർക്കു ഞങ്ങൾക്കും വേണ്ടാന്നല്ലേ.മോളെ ആരും ദുഷ്ടരും കരുണയില്ലാത്തവരുമല്ല ഓരോരോ സാഹചര്യങ്ങളിൽ അവരെയൊക്കെ അങ്ങനെ ആയിപ്പോയതാണ്.ഒരു കുഞ്ഞിന് വേണ്ടി നീ എത്രയധികം നീ സങ്കടപ്പെട്ടു .പക്ഷെ നൊന്തു പ്രസവിച്ച മക്കൾ നഷ്ടപ്പെടുന്നതിന്റെ വേദന നിനക്ക് മനസ്സിലാക്കണമെങ്കി നീ പ്രസവിക്കണം മോളെ.എന്തായാലും എല്ലാം നല്ല രീതിയിൽ കലാശിക്കുന്നെന്റെ മനസ്സ് പറയുന്നുണ്ട് മോളെ.ആ അച്ഛനെയും അമ്മയെയും നീ കൂടെ ചേർത്ത് പിടിക്കണം .അവനില്ലാത്തപ്പോ നിന്റെ കർത്തവ്യമാണത്.ഇടക്ക് അവധി ഉള്ളപ്പോഴൊക്കെ നീയിനി അവിടെ പോയി നിക്കണം ഒന്നോ രണ്ടോ ദിവസം താമസിക്കണം. …

…അമ്മെ ഈ പറഞ്ഞതൊക്കെ എനിപ്പോഴാ മനസ്സിലായി തുടങ്ങിയതു.ഇനിയൊരിക്കലും എന്നിൽ നിന്നും അങ്ങനെ ഒരു തെറ്റ് സംഭവിക്കില്ല.അത് ഞാൻ സാവിത്രീ അമ്മയോടും പറഞ്ഞു അമ്മയെന്നെ ഇനി എന്ത് പറഞ്ഞാലും എനിക്ക് വിഷമവും കരച്ചിലും വരില്ലെന്ന് എന്ത് വഴക്കു പറഞ്ഞാലും എനിക്കമ്മയെ ഇഷ്ടമാണെന്നു എന്റെ ജീവനാണെന്നു .അപ്പോഴെന്നെ സാവിത്രിയമ്മ കെട്ടിപ്പിടിച്ചു കുറച്ചു നേരം നിന്നമ്മെ…

…അതാ പറഞ്ഞത് എന്റെ മോളൊരിക്കലും മറ്റൊരാൾക്ക് ദുഖത്തിനിടെ വരുത്തരുത് കേട്ടോ.എന്തോ എല്ലാം കലങ്ങിത്തെളിയാൻ പോകുവാനെന്നെന്റെ മനസ്സ് പറയുന്നുണ്ട് മോളെ .എന്തായാലും ദീപയാണ് നിന്റെ ജീവിതത്തിലേ തിരി തെളിച്ചു തന്നത്. …

…മ്മ്… ശരിയാ അവള് പറഞ്ഞെന്നെ നിർബന്ധിച്ചു അച്ഛന്റെ അടുത്തേക്ക് പറഞ്ഞു വിട്ടില്ലായിരുന്നെങ്കിൽ ഇന്നീ സന്തോഷം നമുക്ക് വരില്ലായിരുന്നു അല്ലെ അമ്മെ. …

…ശരിയാ മോളെ സാവിത്രി എന്നെ അന്വേഷിച്ചെന്നു കേട്ടപ്പോഴേ എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മോളെ.തിരക്കൊക്കെ

💬 Comments

View all comments