Chapter Title : വൈഗ
നൽകി .. അങ്ങനെ അവൻ എന്തെക്കയോ ചോദിച്ചു ഞാൻ മറുപടിയും കൊടുത്തു... അങ്ങനെ ഊട്ടി എത്താറായപ്പോഴേക്കും പേടി മാറി ഞങ്ങൾക്കുള്ളിൽ സൗഹൃദം ഉടലെടുത്തു .... ഇതിനിടയിൽ മുംതാസും അനിലയും എൻ്റെ അടുത്തുവന്നു പക്ഷെ ഞാൻ അലക്സി നോടു സംസാരിച്ചിരിക്കണതു കണ്ട അവർ അവരുടെ ബോയ് ഫ്രണ്ട്സിനടുത്തേക്കു തിരിച്ചു പോയി ..... ഊട്ടിയിലെ ചുരം കയറുന്നതിനു മുൻപു തന്നെ കാലാവസ്ഥ മാറി തുടങ്ങി ബസ്സിനുള്ളിലേക്കു തണുപ്പ് അരിച്ചത്തി തുടങ്ങി.. എൻ്റെ കൈയ്യിൽ ബ്ലാങ്കറ്റ് ഉണ്ടായിരുന്നില്ലാ വരുമ്പോൾ എവിടേയും നിർത്താത്ത കാരണം വാങ്ങാനും പറ്റിയില്ലാ.. ഞാനിരുന്നു വിറക്കുന്നതു കണ്ടു അലക്സ് അവൻ്റെ ബ്ലാങ്കറ്റ് എനിക്കു നേരെ നീട്ടി "വൈഗാ താനിതു എടുത്തോളു'''''.. അസഹനീയമായ തണുപ്പുണ്ടേലും ഞാനതു നിരസിച്ചു... പക്ഷെ സ്നേഹപൂർണം അവനതു എന്നെ ഏൽപ്പിച്ചു.... അങ്ങനെ ഊട്ടിയിലെത്തി മുംതാസും അനിലയും കാഴ്ചകൾ കണ്ടു നടകുന്നതിനിടയിൽ ബോയ് ഫ്രണ്ടിനടുത്തേക്കു മുങ്ങും ആ സമയമെല്ലാം അലക്സ് എനിക്കു കമ്പനി തന്നു കൊണ്ടിരുന്നു... തിരിച്ചുപോരാൻ ആകുമ്പോഴേയ്ക്കും ഞങ്ങൾ നല്ല ഫ്രണ്ട് സായിരുന്നു.'.. പിറ്റേ ദിവസം ഈവനിംഗ് ഞങ്ങൾ ഊട്ടിയിൽ നിന്നും തിരിച്ചു. വണ്ടിയിൽ കയറുമ്പോഴേ മുംതാസും അനിലയും അടുത്തുവന്നു.. വൈഗാ ഞങ്ങൾ അവൻമാരോടൊപ്പമാണു ഇരിക്കണെ ഈ യാത്രയെ കിട്ടു കുറച്ചു സൊള്ളാൻ നീ തനിച്ചിരിക്കാമോ? അങ്ങനെ എൻ്റെ സമ്മതത്തോടെ അവർ ഏറ്റവും പുറകിൽ അവൻമാരോടൊപ്പം പോയിരുന്നു. ഞാൻ ത്രിബിൾ സിറ്റിൽ നിന്നും ഡബിൾസിറ്റിലേക്കു മാറിയിരുന്നു. ഭക്ഷണം എല്ലാം കഴിച്ചു ഒരു 9 മണിയോടെ യാത്ര തുടങ്ങി.
അന്നത്തെ ആഘോഷങ്ങൾ കാരണം ക്ഷീണം കൊണ്ടു ഒരു വിധം എല്ലാവരും നേരത്തെ മയങ്ങാൻ തുടങ്ങി എനിയ് ക്കും ഉറക്കം വരുന്നുണ്ടായിരുന്നു. അപ്പോൾ അലക്സ് എൻ്റെ അടുത്തു വന്നിരുന്നു " ഉറക്കം വരുന്നുണ്ടോ വൈഗാ "? കഴപ്പമില്ലാ അലക്സ്..... അങ്ങനെ ഞങ്ങൾ സംസാരിച്ചു തുടങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ എൻ്റെ കൈകളിൽ അവൻ വിരൽ കോർത്തു എന്നിട്ടു പറഞ്ഞു ഞാൻ ഇയാളോടു ഒരു 'കാര്യം പറഞ്ഞോട്ടെ? എനിക്കു ഇയാളെ ഇഷ്ടമാണ്. വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടു. വരുന്നോ എൻ്റെ നായരു കുട്ടി ക്രിസ്ത്യാനിയുടെ ജീവിതത്തിലേക്കു ? തല്ലിപ്പൊളിയാണു വഴക്കാളിയാണു എന്നെല്ലാവരും പറയുമെങ്കിലും എന്നോടുള്ള
💬 Comments
View all comments