Chapter Title : വൈഗ
കയറുമ്പോഴേ മുംതാസും അനിലയും അടുത്തുവന്നു.. വൈഗാ ഞങ്ങൾ അവൻമാരോടൊപ്പമാണു ഇരിക്കണെ ഈ യാത്രയെ കിട്ടു കുറച്ചു സൊള്ളാൻ നീ തനിച്ചിരിക്കാമോ? അങ്ങനെ എൻ്റെ സമ്മതത്തോടെ അവർ ഏറ്റവും പുറകിൽ അവൻമാരോടൊപ്പം പോയിരുന്നു. ഞാൻ ത്രിബിൾ സിറ്റിൽ നിന്നും ഡബിൾസിറ്റിലേക്കു മാറിയിരുന്നു. ഭക്ഷണം എല്ലാം കഴിച്ചു ഒരു 9 മണിയോടെ യാത്ര തുടങ്ങി.
അന്നത്തെ ആഘോഷങ്ങൾ കാരണം ക്ഷീണം കൊണ്ടു ഒരു വിധം എല്ലാവരും നേരത്തെ മയങ്ങാൻ തുടങ്ങി എനിയ് ക്കും ഉറക്കം വരുന്നുണ്ടായിരുന്നു. അപ്പോൾ അലക്സ് എൻ്റെ അടുത്തു വന്നിരുന്നു " ഉറക്കം വരുന്നുണ്ടോ വൈഗാ "? കഴപ്പമില്ലാ അലക്സ്..... അങ്ങനെ ഞങ്ങൾ സംസാരിച്ചു തുടങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ എൻ്റെ കൈകളിൽ അവൻ വിരൽ കോർത്തു എന്നിട്ടു പറഞ്ഞു ഞാൻ ഇയാളോടു ഒരു 'കാര്യം പറഞ്ഞോട്ടെ? എനിക്കു ഇയാളെ ഇഷ്ടമാണ്. വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടു. വരുന്നോ എൻ്റെ നായരു കുട്ടി ക്രിസ്ത്യാനിയുടെ ജീവിതത്തിലേക്കു ? തല്ലിപ്പൊളിയാണു വഴക്കാളിയാണു എന്നെല്ലാവരും പറയുമെങ്കിലും എന്നോടുള്ള അവൻ്റെ പെരുമാറ്റം ഇതുiliവരെയും മാന്യമായിരുന്നു. അതു കൊണ്ടു തന്നെ എനിക്കു പെട്ടെന്ന് ഒരു മറുപടി കിട്ടിയില്ലാ.... സത്യം പറഞ്ഞാൽ എനിക്കും അവനെ ഇഷ്ടമായിരുന്നു വശ്യമായ അവൻ്റെ പുഞ്ചിരി കാണാൻ ഇഷ്ടമില്ലാത്ത ഒരു ഗേൾസും ഉണ്ടാകില്ലാ..;. വൈഗാ പറയു എന്നെ ഇഷ്ടമാണോ? അവൻ്റെ ചോദ്യമാണു എന്നെ ഒർമകളിൽ നിന്നു ഉണർത്തിയത് ,ഞാൻ യാന്ത്രികമായി മൂളി.;... അവൻ എൻ്റെ കൈവിരലുകൾ ചുണ്ടോടു ചേർത്തു മൃദുവായി ചുംബിച്ചു.'' എന്നിൽ അറിയാതെ ഒരു കോരിത്തരിപ്പുണ്ടായി ... പിന്നെ എൻ്റെ മുഖം കൈ കുമ്പിളിൽ കോരിയെടുത്തു നെറ്റിയിലും ചുംബിച്ചു. എൻ്റെ ഉടലാകെ
💬 Comments
View all comments