0%

Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]

Author : അയ്യപ്പൻ നായർ Read All Parts 258816

പറഞ്ഞു. അപ്പോളേക്കും കുഞ്ഞ് ഉറങ്ങിയിരുന്നു..

" അവൻ ഉറങ്ങി പാർവതി. എന്തായലും നിങ്ങൾ കിടന്നുകൊള്ളു"..

ഞാൻ അവിടെ നിന്ന് കൊച്ചിനെയും എടുത്തുകൊണ്ട് എണിറ്റ് ഞങ്ങടെ മുറിയിലേക്ക് ഉറങ്ങാനായി കയറി......

ഞാൻ അവനെ എന്റെ നെഞ്ചോട് ചേർത്തു കിടത്തി.. ഞാൻ ആലോചിച്ചത് മുഴുവൻ സാറിനെ കുറിച്ച് ആയിരുന്നു... എന്താല്ലാമൊ വിഷാമങൾ പുള്ളിയെ അലട്ടുന്നുണ്ട്...

ആരോടും ഒന്നും പറയുന്നില്ല എന്ന് മാത്രം..... അല്ലേലും നൊന്തു പെറ്റ കുട്ടിയെ പോലും നോക്കാൻ സമയം ഇല്ലാത്ത ആൾ എങ്ങനെ ഭർത്താവിന്റെ കാര്യം നോക്കും...

ഇതെല്ലാം ചിന്തിച്ചു കൊണ്ട് ഞാൻ ഉറക്കത്തിലേക്ക് വീണു...

പിറ്റേ ദിവസം മാഡം വന്നു. പക്ഷെ കൊച്ചിന്റെ കൂടെ ഇരിക്കുവാനോ അതിനെ കളിപ്പിക്കുവാനോ പുള്ളിക്കാരിക്ക് സമയം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരു വയസ് കഴിഞ്ഞിട്ടും കൊച്ചിന് സംസാര ശേഷി അതികം വന്നിട്ടില്ലായിരുന്നു...അങ്ങനെ ആ കാര്യം ഞാൻ മാഡത്തിനോട് പറഞ്ഞു..

"മാഡം കൊച്ച് ഇതുവരെ നേരെ ചൊവ്വേ സംസാരിച്ചു തുടങ്ങിയിട്ടില്ലല്ലോ.നമ്മക് ഒരു ഡോക്ടറെ കാണിച്ചാല്ലോ..."

പക്ഷെ അവരുടെ മറുപടി ആണ് എന്നെ ശെരിക്കും ഞെട്ടിച്ചത്

" ആ അതിപ്പോ ഒരു വയസ് കഴിഞ്ഞതല്ലേ ഒള്ളു സംസാരിക്കുവാരിക്കും.....

ഇല്ലേ ഒരു കാര്യം ചെയ്യ് ഞാൻ ഹരിയോട് പറയാം നിങ്ങൾ അവനെ കൊണ്ട് കാണിക്ക്"

ഞാൻ മനസ്സിൽ ഓർത്തു ഇവര് തന്നേ പെറ്റത് അല്ലേ അതിനെ... ഇങ്ങനയും ഉണ്ടോ സ്ത്രീകൾ...

എന്റെ കാഴ്ച്ചപാടുകൾ എല്ലാം മാറുകയായിരുന്നു. ഇവിടുത്തെ താമസത്തിൽ നിന്ന് എനിക്ക് മനസിലായത്..

"ആണുങ്ങൾ എല്ലാവരും മോശക്കാരും അല്ല പെണ്ണുങ്ങൾ എല്ലാവരും നല്ലവരും അല്ല".

ഞാൻ കൊച്ചിന്റെ കാര്യം സാറിനോട് പറഞ്ഞു. അങ്ങനെ പിറ്റേ

💬 Comments

View all comments