0%

Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]

Author : അയ്യപ്പൻ നായർ Read All Parts 344463

നിച്ചു കുട്ടനെ സ്വന്തം മകനെ പോലെ തന്നെ ആണ് നോക്കുന്നെ..നിനക്ക് എന്നേം അതുപോലെ ഇഷ്ടപ്പെട്ടൂടെ. ഞാൻ നിന്നെ പോലെ ഒരു ഭാര്യ യെ ആണ് ആഗ്രഹിച്ചത്.. "

"സർ അത്"

സർ അതും പറഞ്ഞ് എന്റെ നേരെ തിരിഞ്ഞു. ഒരു തണുത്ത കാറ്റ് ഞങ്ങളെ തഴുകി പോയി. ഏട്ടന്റെ മുഖം എന്റെ മുഖത്തോട് അടുത്തു.

ഏട്ടന്റെ ചുടു നിശ്വാസം എന്റെ മുഖത്തേക്ക് അടിച്ചു. ഞൻ എന്റെ കണ്ണ് രണ്ടും മുറുക്കെ അടച്ചു. ഏട്ടന്റെ ചുണ്ട് എന്റെ ചുണ്ടുകളിൽ ചേർന്നു.ഞാൻ പോലും അറിയാതെ ഞാൻ എന്റെ വാ പതിയെ തുറന്നു.

എന്റെ ചുണ്ടുകളെ ഏട്ടൻ വിഴുങ്ങി. ഞാൻ കൈകൾ രണ്ടും കൊണ്ട് എന്റെ ചുരിദാറിൽ മുറുകെ കൂട്ടി പിടിച്ചു.. പെട്ടന്ന് എന്തോ ബോധേദയം വന്ന പോലെ ഞാൻ കണ്ണ് തുറന്നു.

ഞൊടി ഇടയിൽ ഞാൻ ഏട്ടനെ തള്ളി മാറ്റി...എന്തോ എന്റെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി...

"ഏട്ടാ പ്ലീസ് .. ഇങ്ങനെ പെരുമാറരുത്.. ഞാൻ ഏട്ടന് ചേരുന്ന ആൾ അല്ല.. എനിക് സ്വന്തം എന്ന് പറയാൻ ആരുമില്ല.. പ്ലീസ്. എന്നോട് ഒന്നും തോന്നരുത്..”

ഇത്രയും പറഞ്ഞു ഞാൻ അവിടെ നിന്ന് ഓടി. എന്റെ റൂമിൽ വന്നു... ഞൻ ഓടി വന്നു കട്ടിലിലേക്ക് കിടന്നു നിച്ചു കുട്ടനെയും ചേർത്തു പിടിച്ചു.. എന്റെ കണ്ണുകൾ അപ്പോളും ഒഴുകുന്നുണ്ടായിരുന്നു...

"ഏട്ടൻ എന്നെ ഇഷ്ടം ആണോ അതോ എന്റെ ദേഹത്തിന് വേണ്ടി ഉള്ള താല്പര്യം ആണോ.. ഞാൻ ഏട്ടന് ചേരുന്ന ആൾ ആണോ"...

അങ്ങനെ ഒരു പറ്റം ചോദ്യങ്ങൾ എന്റെ മനസ്സിൽ കൂടെ കടന്നുപോയി.... അങ്ങനെ

💬 Comments

View all comments