Chapter Title : വൈകി വന്ന തിരിച്ചറിവുകൾ [മായൻ]
നല്ലൊരു ആണ്കുട്ടിയെപ്പോലെ ജീവിക്കുന്നത് കാണാൻ ജീവൻ കളയാനും അമ്മയ്ക്ക് മടിയില്ല...
ഞാൻ തിരുമ്മുന്നത് നിർത്തി ദേഷ്യത്തോടെ അമ്മയുടെ മുഖത്തേയ്ക്ക് നോക്കിയിരുന്നു...
നിയിങ്ങനെ നോക്കിയിട്ട് കാര്യമൊന്നുമില്ല..അമ്മ പറഞ്ഞത് സത്യമാണ് എന്റെ മോന്റെ കാര്യത്തിൽ ഏതറ്റം വരെ പോകാനും അമ്മ തയ്യാറാണ്...അതിപ്പോൾ എന്റെ മരണം കണ്ടിട്ടാണ് നി നന്നാകുള്ളൂ എന്നാണെങ്കിൽ അങ്ങനെ...
ദേ.. പിന്നേം അത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു...അതൊക്കെ കഴിഞ്ഞില്ലേ അമ്മേ...ഇനിയും ഇങ്ങനൊക്കെ പറഞ്ഞു എന്തിനാണമ്മെ എന്നെ കുത്തി നോവിക്കുന്നത്...
പോട്ടെടാ..ഇനി അമ്മ പറയില്ല...മോൻ പോയി കുളിച്ചിട്ട് വായോ..അമ്മ കഴിക്കാൻ എടുത്ത് വയ്ക്കാം നി കഴിച്ചിട്ട് വേണം എനിക്ക് കിടക്കാൻ നല്ല ക്ഷീണമുണ്ട് ..
ശരിയമ്മേ..ഞാൻ വേഗം കുളിച്ചിട്ട് വരാം..ഞാൻ റൂമിലേയ്ക്ക് നടന്നു...
കുളിച്ചു ഡ്രസ് മാറി വന്നപ്പൊൾ അമ്മ ഭക്ഷണം വിളമ്പി..അമ്മയും കഴിക്കാനിരുന്നു...കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ റൂമിലേയ്ക്ക് പോയി...
റൂമിൽ കയറി ലോക് ചെയ്ത് ബെഡിൽ കുലംകുഷമായിരുന്നു ആലോചിക്കാൻ തുടങ്ങി...കഴിക്കണോ..വേണ്ടയോ...
എന്നാണ് തുടങ്ങിയതെന്നൊന്നും ഓർമ്മയില്ല..എന്തായാലും അമ്മ പറഞ്ഞത് പോലെ ഭക്ഷണം കഴിച്ചു വന്നാൽ രണ്ടെണ്ണം അടിക്കുക എന്നുള്ളത് എന്റെ ജീവിതത്തിന്റെ ഭാഗമായിതീർന്നിട്ടുണ്ട്...കാര്യം ഒരു മാസത്തെ സമയം തന്നിട്ടുണ്ട് എന്നാലും അമ്മയുടെ ഇന്നത്തെ എന്നെക്കുറിച്ചോർത്തുള്ള സങ്കടം കണ്ടപ്പോൾ എന്നുമുള്ള ശീലമാണെങ്കികും കുപ്പിയെടുക്കാൻ ഒരു മടി തോന്നി...
കഴിക്കേണ്ടെന്നു തീരുമാനിച്ചു ലൈറ്റ് ഓഫാക്കി ഞാൻ ബെഡിലേക്ക് കിടന്നു...
സമയം പോകുന്തോറും മനസ്സിനും ശരീരത്തിനും കഴിക്കാത്തതിന്റെ അശ്വസ്തത കൂടിക്കൂടി വന്നു....ഉറങ്ങാനും സാധിക്കുന്നില്ല.കുറച്ചു മുൻപ് നടന്ന കാര്യങ്ങളും...അമ്മ ഇത്ര നാളും എന്നെക്കുറിച്ചോർത്ത് അനുഭവിച്ച വേദനയും എല്ലാം ഓർത്തപ്പോൾ..മനസ്സിൽ സങ്കടം നിറഞ്ഞു വന്നു...ആകെപ്പാടെ ഭ്രാന്ത് പിടിക്കുമെന്ന അവസ്ഥ ആയപ്പോൾ എണീറ്റ് ലൈറ്റിട്ട് അലമാര തുറന്ന്
💬 Comments
View all comments