Chapter Title : വൈകി വന്ന തിരിച്ചറിവുകൾ [മായൻ]
പോയി തുപ്പിക്കളഞ്ഞതിനു ശേഷം പോയി വാതിൽ തുറന്നു...
എന്താ..അമ്മേ..
മോൻ ഉറങ്ങിയരുന്നോ....
ഇല്ല..എന്താ അമ്മേ കാര്യം പറയു...
മോനെ ദിവ്യ വിളിച്ചിരുന്നു...സുമയെ കുറച്ചു മുൻപ് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി..ശ്വാസംമുട്ടൽ കുറച്ച് കൂടുതൽ ആണ്...സുരേന്ദ്രൻ അച്ഛന്റെ കൂടെയല്ലേ... അവൻ രണ്ട് ദിവസം കഴിഞ്ഞേ വരു.. ..സുമയ്ക്ക് ഹോസ്പിറ്റലിൽ ചെന്നതിൽ പിന്നെ അസുഖം കുറവായിട്ടുണ്ട്...ദിവ്യയ്ക്കാണെങ്കിൽ അവിടെ ഈ ആഴ്ച്ച നൈറ്റ് ആണല്ലോ..അത് കൊണ്ട് അവൾക്ക് സുമയുടെ കാര്യങ്ങൾ നോക്കാനും സാധിക്കും...ഇപ്പോഴത്തെ പ്രശ്നം എന്താണെന്ന് വച്ചാൽ വിദ്യമോൾക്ക് നാളെ ഫൈനൽ എക്സാം തുടങ്ങുകയാണ്...എല്ലാം പടിച്ചിട്ടുണ്ടെങ്കിലും ഒന്ന് കൂടെ ഓർത്തെടുക്കാൻ എല്ലാം ഒന്ന് കൂടെ ഓടിച്ചു പടിക്കുന്നതിനിടയിൽ ആണ്..സുമയ്ക്ക് വലിവിളകിയത്...ദിവ്യ വൈകിട്ട് തന്നെ ഹോസ്പിറ്റലിലേക്ക് പോയിരുന്നു...അവളെ വിളിച്ച് വിവരം പറഞ്ഞിട്ട് ഓട്ടോ വിളിച്ചു വിദ്യ സുമയേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി...
സുമയ്ക്ക് കുറവുള്ളത് കൊണ്ട് അവൾക്കിപ്പോൾ വീട്ടിൽ വന്ന് പഠിക്കാൻ ബാക്കിയുള്ളത് കൂടെ നോക്കണമെന്ന് പറയുന്ന..മോൻ പോയി അവളെ കൂട്ടി വീട്ടിലാക്കിയിട്ടു ഇന്നൊരു ദിവസം അവളുടെ കൂടെ നിൽക്കണം...
കൂടെ നിൽക്കാനോ...'അമ്മയെന്താ പറയുന്ന..ഞാൻ പോയി വിളിച്ചോണ്ട് വന്ന് അവളെ വീട്ടിലാക്കാം...അമ്മയും കൂടെ വാ...അല്ലെങ്കിലും മുൻപൊക്കെ ഇത് പോലെ സുമാമ്മ ഹോസ്‌പിറ്റൽ അഡ്മിറ്റ് ആകുമ്പോൾ അമ്മയല്ലേ.. കൂട്ട് നിൽക്കാറുള്ളത്..ഇപ്പോൾ എന്താ പുതിയ പരിപാടി...
എടാ..പൊട്ട എനിയ്ക്ക് പോകുന്നതിനു ബുദ്ധിമുട്ടുണ്ടായിട്ടല്ല....നെറ്റിയിലെ മുഴ കണ്ടാൽ എത്ര നുണ പറഞ്ഞാലും കിള്ളി കിള്ളി അവസാനം ആ കാന്താരി എല്ലാം പുറത്തെടുക്കും...സത്യാവസ്ഥ അറിഞ്ഞാൽ ഞാനും മോനും ഒരേപോലെ നാണം കെടും.... അമ്മ പറഞ്ഞപ്പോൾ ആണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്...
എന്നാലും അമ്മേ...അവിടെപ്പോയി നിൽക്കാന്ന് വച്ചാൽ....
ഇന്നൊരു രാത്രിയിലെ കാര്യമല്ലേയുള്ളു...നമ്മളല്ലാതെ വേറെ ആരാടാ അവർക്കൊരു സഹായത്തിനുള്ളത്...സുരേന്ദ്രൻ നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലേ രാപകലില്ലാതെ അച്ഛന്റെ കൂടെ നിന്ന് കഷ്ടപ്പെടുന്നത്...മോൻ പറ്റുമെങ്കിൽ അവളെയും കൂട്ടിയിട്ട് വാ..ഇല്ലെങ്കിൽ നാണംകെട്ടിട്ടാണെങ്കിലും ഞാൻ തന്നെ പോകേണ്ടി വരും...
ഞാൻ മനസ്സില്ലാമനസ്സോടെ പോകാൻ തയ്യാറായി...ഇന്നത്തെ ദിവസം ആകെ തലതിരിഞ്ഞതാണല്ലോ....റൂമിലേയ്ക്ക് നടക്കുമ്പോൾ മനസ്സിലോർത്തു....
റൂമിൽ ചെന്നതും കുപ്പിയെടുത്ത് മടമടാന്നു രണ്ടെണ്ണം അടിച്ചിട്ട് കാറിന്റെ കീയും എടുത്ത് ഷെഡിലേയ്ക്ക് നടന്നു...അമ്മയെന്നെ യാത്രക്കാനായി സിറ്റൗട്ടിൽ വന്ന് നിന്നു...ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് മുറ്റത്തേയ്ക്കിറക്കിയതും വണ്ടിയൊന്ന് പാളി...
💬 Comments
View all comments