0%

Chapter Title : വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Author : Kambikathakal Read All Parts 456

ചാടിത്തുള്ളി എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് താക്കോലെടുത്ത് വാതിൽ തുറന്ന് അകത്തേയ്ക്ക് പോയി...
ഇതെന്ത് സാധനമാണപ്പ...മനുഷ്യരെ കാണാത്ത പോലെ...ചെറുപ്പത്തിൽ എന്ത് നല്ല സ്വഭാവമുള്ള പെണ്ണായിരുന്നു....വലുതാകുമ്പോൾ എല്ലാവരും നന്നായി വരും ഇതെന്താ തല തിരിഞ്ഞു പോയത്...ങേ...ഇതിപ്പോ എനിയ്ക്കും അവൾക്കും കൂടിയുള്ള ട്രോൾ ആയിപ്പോയല്ലോ ഭഗവാനെ...ആ..എന്തെങ്കിലുമാകട്ടെ...ഇന്നൊരു രാത്രി ഈ കുട്ടിപ്പിശാച്ചിനൊപ്പം എങ്ങനെ കഴിച്ചു കൂട്ടുമോയെന്തോ...

ചെറുതായി മഴ ചാറിത്തുടങ്ങിയപ്പോൾ ഞാൻ സിറ്റൗട്ടിൽ കയറി ചെയറിൽ ഇരുന്നു...കുറച്ചു കഴിഞ്ഞപ്പോൾ മഴ ശക്തിയിൽ പെയ്യാൻ തുടങ്ങി...

അതേ..അകത്തോട്ട് കയറി ഇരിക്കാവോ...നല്ലത് പോലെ ഊത്തടിക്കുന്നുണ്ട് എനിക്ക് വാതിൽ അടക്കണം...പെട്ടെന്നുള്ള അവളുടെ സംസാരം കേട്ട് ചിന്തയിലായിരുന്ന ഞാൻ ഞെട്ടിതിരിഞ്ഞു നോക്കി...അവൾ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു...കുളിയെല്ലാം കഴിഞ്ഞു മുട്ടോളം ഇറക്കമുള്ള മിഡിയും ബനിയനും ധരിച്ച്... അഴകളവുകൾ എല്ലാം പുറത്ത് കാണാൻ പാകത്തിലുള്ള വേഷവിധാനം...ഇവൾക്ക് മാനം മര്യാദയ്ക്കുള്ള ഡ്രെസ് വല്ലതും ധരിച്ചു കൂടെ...ഞാൻ മനസ്സിലോർത്തു...

അതേ... അകത്തോട്ട് കയറുന്നുണ്ടോ...അതോ..ഇവിടാത്തന്നെയാണോ കിടക്കുന്നത് എന്തായാലും എനിയ്ക്ക് കുഴപ്പമൊന്നുമില്ല...ഒരു തീരുമാനം അറിഞ്ഞാൽ എനിയ്ക്ക് വാതിൽ അടയ്ക്കമായിരുന്നു...

ഞാൻ എഴുന്നേറ്റ് വാതിൽക്കൽ നിന്നിരുന്ന വിദ്യയെ മറികടന്ന് അകത്തോട്ട് കയറി സെറ്റിയിൽ ഇരുന്നു...നോക്കുമ്പോൾ വാതിൽ അടച്ചിട്ട് മൂക്ക് പോത്തി എന്റെ നേരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു...

നല്ല ആളെയാണ് എനിയ്ക്ക് കൂട്ടിന് വിട്ടിരിക്കുന്ന...കൂതറ പട്ടച്ചാരായവും മോന്തിയിട്ടു വന്നിരിക്കുന്നു...എന്ത് വിശ്വസിച്ചു ഇന്ന് രാത്രി കഴിച്ചു കൂട്ടൊ..എന്തോ..അവൾ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് എനിയ്ക്ക് ഓപ്പോസിറ്റ് സൈഡിലുള്ള ടേബിൾ പഠിക്കാനായി ഇരുന്നു...

എടി പുല്ലേ...നി കുറെ നേരമായല്ലോ എന്റെ മെക്കിട്ട് കേറുന്നു...ശരിയാ..ഞാൻ കുടിച്ചിട്ടുണ്ട്...ഉത്തരവാദിതം ഇല്ലാതെ കറങ്ങി നടക്കുന്നവനുമാണ് പടിച്ചിട്ടുമില്ല...പക്ഷെ ഒരു രംഭ തിലോത്തമമാരുടെ പിറകെയും നടന്നിട്ടില്ല..ഇത് വരെ ഇനിയോട്ട് നടക്കാൻ ഉദ്ദേശിക്കുന്നുമില്ല...വേണമെന്ന് വച്ചിരുന്നെങ്കിൽ നിന്നെക്കാൾ

💬 Comments

View all comments