0%

Chapter Title : വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Author : Kambikathakal Read All Parts 183

കാണാറില്ലയിരുന്നു...കാലങ്ങൾക്ക് ശേഷം അടുത്തിടപഴുകേണ്ടി വന്നപ്പോൾ അവളിൽ നിന്നുണ്ടായ പെരുമാറ്റം കണ്ടാൽ എങ്ങനെ ദേഷ്യം വരാതിരിക്കും..പക്ഷെ..കണ്ണേട്ടയെന്നുള്ള കുഞ്ഞോളുടെ ഒറ്റ വിളി മതിയായിരുന്നു..ദേഷ്യം അലിഞ്ഞില്ലാതായി അതിന് പകരം ഇത് വരെ അനുഭവിച്ചറിയാത്ത പുതിയോരനുഭൂതി മനസ്സിൽ നിറയാൻ...ഞാൻ ഓരോന്നോർത്ത് കണ്ണുകൾ അടച്ചു കിടന്നു...കണ്ണേട്ടയെന്നു വിളിച്ചപ്പോൾ കണ്ട അവളുടെ ആരെയും ആകർഷിക്കുന്ന നിഷ്കളങ്കമായ സുന്ദരമുഖം മനസ്സിൽ തെളിഞ്ഞു നിന്നു...

ഏട്ടാ....
ഏട്ടാ.................
അവളുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്...ആദ്യം എനിക്കൊന്നും മനസ്സിലായില്ല..വീട്ടിൽ അല്ലെന്ന് മനസ്സിലായപ്പോൾ ഞാൻ കണ്ണും തിരുമ്മി എണീറ്റിരുന്നു ചുറ്റും നോക്കിയപ്പോൾ ആണ് എന്റെ ചേഷ്ടകൾ നോക്കി ചിരിയടക്കാൻ പാടുപെടുന്ന വിദ്യയെ കണ്ടത്...

ഇത് പോലെ ഒരു ബോധോമില്ലാതെ കിടന്നുറങ്ങുന്നതിനെയാണല്ലോ ദൈവമേ അമ്മ എനിക്ക് കാവൽ നിർത്തിയത്...അവളുടെ സംസാരം കേട്ട് ഞാൻ ചമ്മലോടെ അവളെ നോക്കി ചിരിച്ചു...

പഠിച്ചു കഴിഞ്ഞു എന്നെയൊന്ന് റൂമിലേയ്ക്ക് ആക്കാമോ...

ഒരു മിനിറ്റ് ദാ ഇപ്പം വരാം....പറഞ്ഞിട്ട് എണീറ്റ്‌ റൂമിലേയ്ക്ക് പോയി ബാത്‌റൂമിൽ കയറി വായും മുഖവും നല്ലത് പോലെ കഴുകി ...തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ടോർച്ചിന്റെ വെളിച്ചത്തിൽ കട്ടിലിനടിയിലെ കുപ്പിയൊന്നു തിളങ്ങി....അത് കണ്ടപ്പോൾ എന്റെ കണ്ണുകളും തിളങ്ങി....വേഗം ചെന്ന് കുപ്പിയെടുത്ത് ആവശ്യത്തിനു കഴിച്ചിട്ട് കട്ടിലിനടിയിൽ തന്നെ വച്ചു...വീണ്ടും ബാത്‌റൂമിൽ കയറി വായും മുഖവും കഴുകിയിട്ടു ഹാളിലേക്ക് ചെന്നു...

എത്ര നേരായി പോയിട്ട് ഞാൻ കരുതി എന്റെ കാര്യം മറന്ന് അവിടെക്കിടന്നു ഉറങ്ങിക്കാനുമെന്നു..അവളല്പം കസൃതി നിറഞ്ഞ സ്വരത്തിൽ പറഞ്ഞപ്പോൾ ഞാനവളെ നോക്കി പുഞ്ചിരിച്ചു...

ഞാനവളുടെ കയ്യിൽ പിടിച്ചെഴുന്നേല്പിച്ചു നിർത്തി...അവൾ വേദന കൊണ്ട് പുളഞ്ഞു...നിൽക്കാനാകാതെ സെറ്റിയിലേയ്ക്ക് തന്നെയിരുന്നു...

വേദനയുണ്ടോ...

ഊം..സഹിക്കാൻ കഴിയുന്നില്ല...ചവിട്ടി നിൽക്കുമ്പോൾ പ്രാണൻ പോകുന്ന വേദനയാ...
ഞാൻ മൊബൈൽ അവളുടെ കൈയിലേയ്ക്ക് കൊടുത്തു...വാങ്ങിയെങ്കിലും എന്തിനാണെന്നു മനസ്സിലാകാതെ എന്നെ മിഴിച്ചു നോക്കുന്നതിനിടെ ഞാനവളെ കൈകളിൽ കോരിയെടുത്തതിരുന്നു...

അയ്യേ...ഏട്ടാ...എന്താ കാണിക്കുന്ന...താഴെ നിർത്ത്....ഞാൻ വേഗം അവളെ താഴെ നിർത്തി...
ആ...അയ്യോ...അവൾ നിൽക്കാൻ കഴിയാതെ വീഴാൻ പോയപ്പോൾ വീണ്ടും ഞാൻ കൈകളിൽ കോരിയെടുത്ത് മൊബൈൽ വെളിച്ചത്തിൽ തിളങ്ങുന്ന മുഖത്തേയ്ക്ക് നോക്കി...

മിണ്ടരുത്....മിണ്ടാതെ അടങ്ങിയിരുന്നോണം ഇനിയും വിളച്ചിലെടുത്താൽ താഴെയിട്ടിട്ട് ഞാനെന്റെ പാട്ടിന് പോകും പറഞ്ഞേക്കാം...അവൾ വല്ലാത്തോരു ഭാവത്തോടെ എന്റെ കണ്ണുകളിലേയ്ക്ക് നോക്കിക്കിടന്നു...അവളുടെ മുഖം ചുവന്ന്

💬 Comments

View all comments