Chapter Title : വൈകി വന്ന തിരിച്ചറിവുകൾ [മായൻ]
എന്റെ കണ്ണുകളും തിളങ്ങി....വേഗം ചെന്ന് കുപ്പിയെടുത്ത് ആവശ്യത്തിനു കഴിച്ചിട്ട് കട്ടിലിനടിയിൽ തന്നെ വച്ചു...വീണ്ടും ബാത്‌റൂമിൽ കയറി വായും മുഖവും കഴുകിയിട്ടു ഹാളിലേക്ക് ചെന്നു...
എത്ര നേരായി പോയിട്ട് ഞാൻ കരുതി എന്റെ കാര്യം മറന്ന് അവിടെക്കിടന്നു ഉറങ്ങിക്കാനുമെന്നു..അവളല്പം കസൃതി നിറഞ്ഞ സ്വരത്തിൽ പറഞ്ഞപ്പോൾ ഞാനവളെ നോക്കി പുഞ്ചിരിച്ചു...
ഞാനവളുടെ കയ്യിൽ പിടിച്ചെഴുന്നേല്പിച്ചു നിർത്തി...അവൾ വേദന കൊണ്ട് പുളഞ്ഞു...നിൽക്കാനാകാതെ സെറ്റിയിലേയ്ക്ക് തന്നെയിരുന്നു...
വേദനയുണ്ടോ...
ഊം..സഹിക്കാൻ കഴിയുന്നില്ല...ചവിട്ടി നിൽക്കുമ്പോൾ പ്രാണൻ പോകുന്ന വേദനയാ...
ഞാൻ മൊബൈൽ അവളുടെ കൈയിലേയ്ക്ക് കൊടുത്തു...വാങ്ങിയെങ്കിലും എന്തിനാണെന്നു മനസ്സിലാകാതെ എന്നെ മിഴിച്ചു നോക്കുന്നതിനിടെ ഞാനവളെ കൈകളിൽ കോരിയെടുത്തതിരുന്നു...
അയ്യേ...ഏട്ടാ...എന്താ കാണിക്കുന്ന...താഴെ നിർത്ത്....ഞാൻ വേഗം അവളെ താഴെ നിർത്തി...
ആ...അയ്യോ...അവൾ നിൽക്കാൻ കഴിയാതെ വീഴാൻ പോയപ്പോൾ വീണ്ടും ഞാൻ കൈകളിൽ കോരിയെടുത്ത് മൊബൈൽ വെളിച്ചത്തിൽ തിളങ്ങുന്ന മുഖത്തേയ്ക്ക് നോക്കി...
മിണ്ടരുത്....മിണ്ടാതെ അടങ്ങിയിരുന്നോണം ഇനിയും വിളച്ചിലെടുത്താൽ താഴെയിട്ടിട്ട് ഞാനെന്റെ പാട്ടിന് പോകും പറഞ്ഞേക്കാം...അവൾ വല്ലാത്തോരു ഭാവത്തോടെ എന്റെ കണ്ണുകളിലേയ്ക്ക് നോക്കിക്കിടന്നു...അവളുടെ മുഖം ചുവന്ന് തുടുത്തിട്ടുണ്ടായിരുന്നു...ഞാനവളെയും കൊണ്ട് റൂമിലേയ്ക്ക് നടന്നു...റൂമിൽച്ചെന്നു വിദ്യയെ കട്ടിലിൽ കിടത്തി...അവൾ ഇപ്പോഴും പൂച്ചയെപ്പോലെ പതുങ്ങിക്കൂടി നാണത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു...
അതേ.. ബാം വല്ലതും ഇരിപ്പുണ്ടോ...
ബാം എന്തിനാ...
നാളെ പരീഷയ്ക്ക് പോകണോ...
പിന്നെ പോകാതിരിക്കാൻ ആണോ ഈ പാതിരാ വരെ ഇരുന്ന് പഠിച്ചത്...
എന്നാലേ...ബാമോ.. തൈലമോ.എന്തെങ്കികും ഇട്ടുഴിഞ്ഞു ചൂട് പിടിക്കാതെ പൊന്ന് മോള് രാവിലെ നേരെ നിൽക്കാൻ പോയിട്ട് ഇരിക്കാൻ പോലും പറ്റില്ല....
അയ്യോ..അത് ഞാൻ ഓർത്തില്ല...എന്ത് ചെയ്തിട്ടാണെങ്കിലും ജീവനോടെയുണ്ടെങ്കിൽ എക്സാം മുടക്കാൻ പറ്റില്ല...
എന്നാൽ ബാം എവിടെ ഇരിക്കുന്നെ പറ...
അവൾ അലമാരയ്‌ക്ക് നേരെ
💬 Comments
View all comments