0%

Chapter Title : വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Author : Kambikathakal Read All Parts 465

അവളുടെ വേദനയോടെയുള്ള കരച്ചിൽ കണ്ടപ്പോൾ മനസ്സിൽ അറിയതോര് വേദന പടർന്നെങ്കിലും... ഇനിയും തിരുമ്മൻ മടി കാണിച്ചാൽ രാവിലെ നീര് വച്ച് വീർത്ത് ഹോസ്പിറ്റലിൽ പോകേണ്ടി വരുമ്പോൾ ഇതിലും വേദന തിന്നേണ്ടി വരുമെന്നറിയാവുന്നത് കൊണ്ട് മനപ്പൂർവം വേദനയോടെ അവളുടെ കരച്ചിൽ കണ്ടില്ലെന്നു വച്ചു.. തടസ്സം പിടിച്ചിരുന്ന അവളുടെ രണ്ട് കൈകളും ഇടത് കയ്യിൽ കൂട്ടിപ്പിടിച്ചു ബെഡിലേക്ക് കിടത്തിയിട്ട്..വലത് കൈയ്യിൽ ബാം പുരട്ടി ശക്തിയിൽ അമർത്തി തിരുമ്മൻ തുടങ്ങി...
അയ്യോ.....വേണ്ട.... ഏട്ടാ....നിർത്ത്....എന്റെ പോന്നല്ലേ...നിർത്ത്...സഹിക്കാൻ പറ്റുന്നില്ല....ആ......
നാട്ടുകാർ ഓടി കൂടുമോയെന്നു തോന്നിപ്പോയി അവളുടെ അലർച്ചയോടെയുള്ള കരച്ചിൽ അത്രയും ഉച്ചത്തിൽ ആയിരുന്നു...എന്റെ തിരുമ്മലും അവളുടെ കരച്ചിലും തുടർന്ന് കൊണ്ടേയിരുന്നു...ഒരു വിധം നല്ലത് പോലെ തിരുമ്മി നീരുടച്ചു കഴിഞ്ഞപ്പോഴേയ്ക്കും അവൾ കരഞ്ഞു തളർന്ന് അവശയായിരുന്നു...അവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ ചങ്ക് പൊടിയുന്നത് പോലെ തോന്നി...അത്രയ്ക്ക് ദയനീയമായിരുന്നു ചോര വറ്റി വിളറിയത് പോലുള്ള അവളുടെ മുഖം....നോക്കി നിൽക്കുന്തോറും ഞാനറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു വന്നു....അത് കണ്ടിട്ടവളുടെ മുഖത്തു ചെറുതായി വിളറിയ ചിരി വിരിഞ്ഞിരുന്നു...

അയ്യേ...ഇത്രയ്ക്കെയുള്ളോ..എന്റെ കണ്ണേട്ടൻ...കൊച്ചു പിള്ളേരെപ്പോലെ കരയുന്നത് കണ്ടില്ലേ...

അവശതയോടെയുള്ള അവളുടെ പറച്ചിൽ കൂടെ ആയപ്പോൾ എന്തോ എനിയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല...ഞാൻ വേഗം മൊബൈലും എടുത്ത് ഹാളിലേക്ക് പോയി...അപ്പോഴൊക്കെ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...കുറച്ചു നേരം അവിടെ നിന്നതിനു ശേഷം കണ്ണുകൾ തുടച്ചിട്ട് മെഴുകുതിരി എടുത്ത് റൂമിലേയ്ക്ക് നടന്നു...ടേബിളിൽ മെഴുകുതിരി കത്തിച്ച് നിർത്തുമ്പോൾ എല്ലാം വയ്യാതിരുന്നിട്ടും ആ അവശതയിലും അവളെന്നെ വല്ലാത്തോരു. ഭാവത്തോടെ കുസൃതി നിറഞ്ഞ കണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു...

ഞാൻ അടുക്കളയിൽ ചെന്ന് പാത്രത്തിൽ വെള്ളം ചൂടാക്കിക്കൊണ്ടു വന്നു...
അവളുടെ മുഖത്തേയ്ക്ക് നോക്കാതെ..ടൗവൽ ചൂട്

💬 Comments

View all comments