Chapter Title : വൈകിവന്ന അമ്മ വസന്തം [Benjamin Louis]
എടുക്കുന്നില്ല രണ്ടു മൂന്നു പ്രാവശ്യം കൂടി ട്രൈ ചെയ്തു ഒരു രക്ഷയും ഇല്ല. എന്റെ ഉള്ളിലേക്ക് ഒരു ചെറിയ ഭയം കയറി ഇനി അച്ഛന് വല്ലതും.
ഞാൻ നേരെ രവി മാഷേ വീണ്ടും വിളിച്ചു, എന്താ മാഷെ കാര്യം,
നീ എന്തായാലും ഇപ്പോൾ എത്താറായില്ലേ വരുമ്പോൾ മാഷ് പറയാം....
..... മാഷേ ഞാൻ അച്ഛനെ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ
മാഷ് പതിയെ പറഞ്ഞു അതാ മോനെ കാര്യം അച്ഛൻ ഒരു ചെറിയ ആക്‌സിഡന്റിൽ പെട്ടു കാര്യമായിട്ട് ഒന്നും പറ്റിയിട്ടില്ല കാലിന് ചെറിയ പരിക്ക് അത്രയും ഉള്ളൂ നീ പേടിക്കേണ്ട..
.... പിന്നെ എന്താ അച്ഛൻ ഫോൺ എടുക്കാത്തെ
അച്ഛൻ ഐസിയുവിലാണ് ഫോൺ എടുക്കാൻ പറ്റില്ല നീ പേടിക്കേണ്ട എത്തുമ്പോഴേക്ക് എല്ലാം റെഡി ആവും എന്നും പറഞ്ഞ് മാഷ് ഫോൺ കട്ട് ചെയ്തു..
കാര്യമായിട്ടൊന്നും പറ്റിയിട്ടുണ്ടാവില്ല എന്ന് എന്റെ മനസ്സിനെ ബോധിപ്പിച്ചു കൊണ്ട് ഞാനിരുന്നു. എന്നാലും എന്റെ കൈകാലുകൾ ചെറുതായി വിറക്കാൻ തുടങ്ങി. എനിക്ക് ഇരിക്കാൻ പറ്റുന്നില്ല. ഇരുന്നിടത്തുനിന്ന് ഞാൻ പതിയെ ട്രെയിനിൽ തെക്ക് വടക്ക് നടക്കാൻ തുടങ്ങി. ആ രണ്ടു മണിക്കൂർ ഇഴഞ്ഞുനീങ്ങുന്നത് പോലെയാണ് എനിക്ക് തോന്നിയത് ട്രെയിൻ പോലും മന്ദംമന്ദം പോകുന്നതായി എനിക്ക് തോന്നി.
റെയിൽവേ സ്റ്റേഷനിലെത്തിയ എന്നെയും കാത്ത് രവി മാഷും അച്ഛന്റെ കൂട്ടുകാരൻ സജിയും ഉണ്ടായിരുന്നു. എന്നെ കണ്ടതും അവർ എന്റെ അടുത്തേക്ക് ഓടിയെത്തി എന്റെ ബാഗ് എല്ലാം വാങ്ങി നമുക്ക് വേഗം പോകാം എന്നു പറഞ്ഞു.
ഞാൻ അവരോടൊപ്പം നടന്നു കാറിൽ കയറി. ഏതു ഹോസ്പിറ്റലിലാ എന്ന് ചോദിച്ചു??... അപ്പോൾ രവി മാഷ്
💬 Comments
View all comments