0%

Chapter Title : വൈറ്റ്ലഗോണും ഗിരിരാജനും 5 [കിച്ചു✍️]

എങ്കിലും കാണാമല്ലോ എന്നോർത്ത് ഏഴടി പൊക്കത്തിലെ മതിലിൽ വലിഞ്ഞു കേറി നോക്കിയപ്പോൾ അവിടെ നിറച്ചും കോഴികൾ... ജോർജ് ചേട്ടന്റെ മാത്രമല്ല ഞങ്ങളുടെ വീട്ടിലേം തൊട്ടയൽവക്കത്തുള്ള മറ്റു വീട്ടിലേം മുഴുവൻ കോഴികളും ഉണ്ട്...

മതിലിനു മുകളിൽ എന്നെ കണ്ട പാടെ ഗിരിരാജൻ ഒറ്റ പറക്കലിന് മതിലിൽ ചാടി കയറി എന്റെ അടുത്ത് വന്നു പറഞ്ഞു…

"കിച്ചുവേട്ട കുറച്ചു കൂടി ഒന്ന് ക്ഷമിക്കു കേട്ടോ ഞങ്ങളുടെ ഒരു താങ്സ് ഗിവിങ്ങ് ഫങ്‌ഷൻ ആണ് തീരാറായി കൃതജ്ഞതാ പ്രസംഗവും കാപ്പി കുടിയും കൂടിയേ ഉള്ളൂ..."

അപ്പോൾ ജോർജ് ചേട്ടന്റെ വീട്ടിലെ ഇനിയും അങ്കവാലു ശരിക്കും വളർന്നിട്ടില്ലാത്ത ചെറുപ്പക്കാരനായ പൂവൻ വിളിച്ചു പറഞ്ഞു…

"കൃതജ്ഞതാ പ്രസംഗത്തിനായി ഗിരിരാജൻ ചേട്ടനെ ക്ഷണിച്ചു കൊള്ളുന്നു..."

എന്നെ നോക്കി ഇപ്പൊ വരാം എന്ന് തലയാട്ടി കാട്ടി ഗിരിരാജൻ ആ കോഴിക്കൂട്ടത്തിലേക്കു ചെന്നു അവിടെ കൂടിയിരുന്ന കോഴികളെ നോക്കി തലകുനിച്ചു വണങ്ങി ഗിരിരാജൻ ഒന്ന് നീട്ടി കൂവി പിന്നെ എല്ലാരോടുമായി പറഞ്ഞു തുടങ്ങി...

“പ്രിയപ്പെട്ട സുഹൃത്തുക്കളെ മുട്ടയിടാനും ചിക്കാനും ചികയുവാനുമായി എല്ലാവർക്കും അവരവരുടെ വീടുകളിലേക്ക് പോകേണ്ടതുണ്ടെന്നു നിങ്ങളുടെ മുഖത്തെ അക്ഷമ കാണുമ്പോൾ എനിക്കറിയാം… അത് കൊണ്ട് തന്നെ സമയം അധികരിച്ചു കഴിഞ്ഞ ഈ വേളയിൽ ചുരുങ്ങിയ വാക്കുകളിൽ ഞാൻ എന്നിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം നിർവ്വഹിച്ചു കൊള്ളട്ടെ...”

“…നമ്മൾ ഇന്നിവിടെ കൂടിയിരിക്കുന്നത് ഇന്നലത്തെ ക്രിസ്തുമസിന് നമ്മളിൽ പലർക്കും ആയുസ്സു നീട്ടി തന്നു കൊണ്ടു കറിയായി അടുപ്പിൽ കയറിയ നമ്മുടെ സഹകോഴികളെ സ്മരിക്കുന്നതിനു വേണ്ടിയാണല്ലോ..?”

“…കറി കഷണങ്ങളായും ലെഗ്‌ഫ്രൈ ആയും ബിരിയാണിയിൽ പീസായും സ്വന്തം അവയവങ്ങൾ ദാനം ചെയ്തു മോക്ഷം വരിച്ച അവരുടെ ആത്മാക്കൾക്കായി നമുക്ക് ഒരു നിമിഷം ശിരസ്സ് കുനിച്ചു കണ്ണുകൾ അടച്ചു മൗനം ആചരിക്കാം.”

കോഴികൾ എല്ലാം നിശബ്ദരായി തല കുനിച്ചു നിൽക്കുന്നത് ഞാൻ അത്ഭുതത്തോടെ കണ്ടു അതിൽ ചില പിടകൾ ഏങ്ങലടിച്ചു കരയുന്നുമുണ്ടായിരുന്നു...

കോ... കൊക്ക്... കൊക്ക്... കോ... കോ... ശബ്ദമുണ്ടാക്കി ഗിരിരാജൻ മൗനവ്രതം അവസാനിപ്പിച്ചു തുടർന്നു...

“പ്രസംഗം ഉപസംഹരിക്കുന്നതിനു മുൻപായി നമ്മൾ കൂടിയിരിക്കുന്ന ഈ വീട്ടിലെ കോഴിനാഥനായിരുന്ന പൂവാലൻ ചേട്ടനെ കുറിച്ച് രണ്ടു വാക്ക് സംസാരിക്കാതെ ഇരുന്നാൽ

💬 Comments

View all comments