Chapter Title : വൈറ്റ്ലഗോണും ഗിരിരാജനും 5 [കിച്ചു✍️]
മുഖത്തെ അക്ഷമ കാണുമ്പോൾ എനിക്കറിയാം… അത് കൊണ്ട് തന്നെ സമയം അധികരിച്ചു കഴിഞ്ഞ ഈ വേളയിൽ ചുരുങ്ങിയ വാക്കുകളിൽ ഞാൻ എന്നിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യം നിർവ്വഹിച്ചു കൊള്ളട്ടെ...”
“…നമ്മൾ ഇന്നിവിടെ കൂടിയിരിക്കുന്നത് ഇന്നലത്തെ ക്രിസ്തുമസിന് നമ്മളിൽ പലർക്കും ആയുസ്സു നീട്ടി തന്നു കൊണ്ടു കറിയായി അടുപ്പിൽ കയറിയ നമ്മുടെ സഹകോഴികളെ സ്മരിക്കുന്നതിനു വേണ്ടിയാണല്ലോ..?”
“…കറി കഷണങ്ങളായും ലെഗ്‌ഫ്രൈ ആയും ബിരിയാണിയിൽ പീസായും സ്വന്തം അവയവങ്ങൾ ദാനം ചെയ്തു മോക്ഷം വരിച്ച അവരുടെ ആത്മാക്കൾക്കായി നമുക്ക് ഒരു നിമിഷം ശിരസ്സ് കുനിച്ചു കണ്ണുകൾ അടച്ചു മൗനം ആചരിക്കാം.”
കോഴികൾ എല്ലാം നിശബ്ദരായി തല കുനിച്ചു നിൽക്കുന്നത് ഞാൻ അത്ഭുതത്തോടെ കണ്ടു അതിൽ ചില പിടകൾ ഏങ്ങലടിച്ചു കരയുന്നുമുണ്ടായിരുന്നു...
കോ... കൊക്ക്... കൊക്ക്... കോ... കോ... ശബ്ദമുണ്ടാക്കി ഗിരിരാജൻ മൗനവ്രതം അവസാനിപ്പിച്ചു തുടർന്നു...
“പ്രസംഗം ഉപസംഹരിക്കുന്നതിനു മുൻപായി നമ്മൾ കൂടിയിരിക്കുന്ന ഈ വീട്ടിലെ കോഴിനാഥനായിരുന്ന പൂവാലൻ ചേട്ടനെ കുറിച്ച് രണ്ടു വാക്ക് സംസാരിക്കാതെ ഇരുന്നാൽ അത് ഒരു നന്ദി കേടായിപ്പോകും അത് കൊണ്ട് അദ്ദേഹത്തെ കുറിച്ച് രണ്ടു വാക്ക്...”
“…പൂവാലൻ ചേട്ടൻ എനിക്കെന്നും ഒരു ജേഷ്ഠനെക്കാൾ ഉപരി ഒരു ഗുരുവും വഴികാട്ടിയും ഒക്കെയായിരുന്നു. പല മകര മാസത്തിലെയും കർക്കിടക മാസത്തിലെയും തണുത്തുറഞ്ഞ പുലരികളിൽ, ഞാൻ അദ്ദേഹത്തിന്റെ കൂവൽ കേട്ട് ഉണർന്നായിരുന്നു എന്റെ വീട്ടുകാരെ വിളിച്ചുണർത്തിയിട്ടുള്ളത്… പൗരുഷത്തിന്റെ ഉദാത്ത പ്രതീകമായിരുന്ന അദ്ദേഹത്തിന്റെ ഭംഗിയുള്ള...”
മുള ചീന്തുന്ന പോലെ ഒരു പൊട്ടി കരച്ചിൽ… അതു ഗിരിരാജന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തി. ഞാൻ അത്ഭുതപ്പെട്ടു പോയി കാരണം മറ്റാരുമായിരുന്നില്ല ആ കരഞ്ഞത്… ഞങ്ങളുടെ സ്വന്തം കാപ്പിരി
💬 Comments
View all comments