Chapter Title : വൈറ്റ്ലഗോണും ഗിരിരാജനും 5 [കിച്ചു✍️]
കൊക്കി പറഞ്ഞു
“എന്താണ് ഇത്ര സംശയം..? സ്വന്തം ഭർത്താവിനെ വഞ്ചിച്ചു ജാതകദോഷം ഉള്ള ആൾക്ക് കിടന്നു കൊടുത്ത നീതയാണ് തെറ്റുകാരി...”
പക്ഷെ ലെഗോൺ നിഷേധാർത്ഥത്തിൽ തലയാട്ടി എന്നിട്ടു ഒരു പുച്ഛസ്വരത്തിൽ ഗിരിരാജനോട് ചോദിച്ചു…
“താങ്കൾ ഈ പിടകളുടെ പിറകെ ഓടുമ്പോൾ അതുങ്ങളുടെ ഒക്കെ ജാതകം നോക്കാറില്ലല്ലോ..? എന്നിട്ടു എന്തേലും കുഴപ്പം ഉണ്ടായോ..? അല്ലേലും നിങ്ങൾ ഈ മനുഷ്യരുടെ കൂടെ കൂടി അന്ധവിശ്വാസിയായി...”
എന്റെ മുഖത്തോടു നോക്കിയ ലെഗോൺ പെട്ടന്ന് തല താഴ്ത്തി പിന്നെ ഒരു ക്ഷമാപണം പോലെ പറഞ്ഞു
“സോറി ഞാൻ കിച്ചുവേട്ടനെയല്ല ഉദ്ദേശിച്ചേ… മുത്തശ്ശിയെ ഒക്കെയാ...”
ഗിരിരാജൻ പക്ഷെ തോൽവി സമ്മതിക്കാൻ ഒരുക്കമായിരുന്നില്ല അവൻ ചോദിച്ചു…
“പിന്നെയാരാ തെറ്റുകാരൻ നീ പറ അല്ലേൽ കിച്ചുവേട്ടൻ പറ...”
ഞാനും അത് തന്നെയായിരുന്നു ചിന്തിച്ചു കൊണ്ടിരുന്നത് എനിക്ക് പൂർണ്ണമായും ഉറപ്പ് തോന്നിയില്ല എങ്കിലും ഞാൻ പറഞ്ഞു
“സ്വന്തം ഭാര്യയെ മറ്റൊരുത്തന്റെ കൂടെ കിടക്കാൻ വിട്ട ശ്യാം ആണ് തെറ്റുകാരൻ...”
ലെഗോൺ പക്ഷെ വീണ്ടും നിഷേധാർത്ഥത്തിൽ തലയാട്ടി എന്നിട്ടു പറഞ്ഞു
“നിങ്ങൾ രണ്ടു പേരും പറഞ്ഞത് തെറ്റാണു… ഭാര്യ മരിച്ച ദുഃഖത്തിൽ നിന്നും കര കേറ്റി, കേറി താമസിക്കാൻ ഇടം കൊടുത്ത… കൂട്ടുകാരനെ ചതിച്ച വിനുവാണ് തെറ്റുകാരൻ…”
“…തന്റെ ഭാര്യ മരിച്ചത് ശ്യാമിന്റെ കൈകൊണ്ടാണല്ലോ എന്ന പശ്ചാത്താപത്തിൽ അവന്റെ അമൂല്യമായ സ്വത്തെന്ന് പറഞ്ഞു ഒരു രാത്രി കൂട്ടുകാരൻ ഭാര്യയെ കൊടുത്തപ്പോളും വിനു കരുതിയിരുന്നത് സ്വന്തം ജാതക ദോഷം കൊണ്ടാണ് ഈ വിപത്തും ഉണ്ടായതു എന്നാണ്…”
“…അപ്പോൾ അവനു കൂട്ടുകാരൻറെ മനസ്സ് കാണാമായിരുന്നു കൂട്ടുകാരനെ ഉപദ്രവിക്കാതെ അവന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു
💬 Comments
View all comments