Chapter Title : ? വൈശാഖി ? [? ? ? ? ?]
ശേഷം സുമി ഉള്ളതുകൊണ്ട് ഞാൻ വൈശാഖിയുടെ കൂടെ ചേർന്ന് ഫോട്ടോ എടുക്കാൻ ചെറിയ മടി കാണിച്ചു. അവൾക്കു പക്ഷെ ഒരു പേടിയുമില്ല. ഇങ്ങനെയുണ്ടോ പെണ്ണ്! അവളെന്റെ തോളിൽ ചേർന്ന് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. ഒരുപക്ഷെ ആ പ്രണയത്തിന്റെ ശക്തി അത്രമാത്രമായിരിക്കണം…അതാവും അവളിലെ ധൈര്യത്തിന്റെ ഉറവിടം…..
അങ്ങനെ പയ്യൻ എത്തി. മുഹൂർത്തമായി ….താലികെട്ടും കഴിഞ്ഞു.
ഏട്ടന്റെ സ്‌ഥാനത്തു ഞാൻ വൈഷ്ണവിയുടെ കൈപിടിച്ചുകൊണ്ട് അനിലിനെ ഏല്പിച്ചു. 3 തരം മോഹിപ്പിക്കുന്ന പായസവുമായി സദ്യയും ഗംഭീരമായി. വൈഷ്ണവി കരഞ്ഞുകൊണ്ട് പടിയിറങ്ങി.
വിവാഹത്തിന് പൈസ എല്ലാം സെറ്റിൽ ചെയ്യാൻ ഞാൻ തന്നെയിറങ്ങി. എല്ലാം ഭംഗിയായി കഴിഞ്ഞു. സുമിയ്ക്ക് തലേന്ന് ഉറക്കമിളച്ചതിന്റെ ക്ഷീണം കാരണം തലവേദനഎന്ന് പറഞ്ഞപ്പോൾ ഞാൻ അവളോട് ഒരല്പം റസ്റ്റ് ചെയ്യാൻ പറഞ്ഞു.വിരുന്നിനും കുറച്ചു പേര് അനിലിന്റെ വീട്ടിലേക്ക് റിസപ്ഷന് ചെല്ലണമായിരുന്നു. ഞാനും വൈശുവും കൂടെ കാറിൽ ചെല്ലാമെന്നായി. പിന്നെ ഒന്ന് രണ്ടു ബന്ധുക്കളും കൂടെയുണ്ട്. കാർ ഞാൻ ഓടിക്കുമ്പോ വൈശു മുന്നിൽ ഇരുന്നു.
അനിലിന്റെ വീട് അത്യവശ്യം ടൗണിൽ തന്നെയാണ്. ചെന്നപ്പോൾ നല്ല തിരക്കുണ്ട്. വലിയ കുടുംബം ആണ് അവരുടെയെന്നു തോന്നി. അവൻ കലക്ടറേറ് ഓഫീസിൽ ആണ് ജോലിയെന്ന് പറഞ്ഞിരുന്നു.
സ്റ്റേജിന്റെ താഴെ ഞാനും വൈശുവും അടുത്തിരുന്നു. വൈഷ്ണവി ഞങ്ങളെ നോക്കി കൈ കാണിച്ചു വിളിച്ചു. റിസപ്ഷന് ഫോട്ടോ എടുക്കുമ്പോ ഞാനും വൈശുവും പിറകിൽ കൈകോർത്തുകൊണ്ട് ഇറുകെ പിടിച്ചപ്പോൾ അതെറ്റവും ശ്രേഷ്ഠമായ അനുഭൂതിയായി ഞങ്ങളുടെ ഉള്ളിലെ പ്രണയത്തെ പുല്കിയുണർത്തി….
ആശംസകൾ ചൊരിഞ്ഞ ശേഷം ഒന്നിച്ചു ഫുഡ് കഴിക്കുമ്പോ അവളുടെ കാലുകൾ എന്റെ കാലിനെ തഴുകി ഉരുമ്മി കിന്നാരം പറഞ്ഞുകൊണ്ടിരുന്നു…..
💬 Comments
View all comments