0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

റിസോർട്ടിലെ പയ്യൻ 4 മണിയായപ്പോൾ മുറിയിലേക്ക് വന്നിട്ട് ടൈം ആയി പോകാമെന്നു പറഞ്ഞു. വേഴാമ്പലിനെ കാണുന്ന സ്പോട്ടിലേക്ക് റിസോർട്ടിലെ പയ്യൻ ഞങ്ങളെ കുറെ നടത്തിച്ചു.
ഒരു കുന്നിൻ മേലെയാണ് സംഭവം. അവിടെ ഒരു ഏറുമാടം ഉണ്ട്.
അതിന്റെ മേലെന്നു താഴേക്ക് നോക്കുമ്പോ വേഴാമ്പൽ വരുന്നത് കാണാം. ആദിമോനെ ഞാൻ കയ്യിൽ മുറുകെ പിടിച്ചു ഇരുമ്പിന്റെ ഗോവണി പിടിച്ചു കയറി. വൈശു പിറകിൽ വന്നു. ഞാൻ മുകളിൽ എത്തിയതും കയ്യിലെ DSRL ഇല് ഒന്ന് രണ്ടു ഫോട്ടോസ് എടുത്തു. നല്ല വ്യൂ ആണ്. അധിക നേരം ആയില്ല വേഴാമ്പലെത്തി. ഒന്നല്ല മൂന്നെണ്ണം… നല്ല ഫോട്ടോസ് കിട്ടി. ബേക്കറിയിൽ പ്രിന്റ് ചെയ്തു വെക്കാമെന്നു ഞാനോർത്തു.

സുമിയും കൂടെ പോയതിനാലാണോ അറിയില്ല. വൈശുവിന്റെ മുഖം ഇങ്ങോട്ട് വരുമ്പോ ഉണ്ടായിരുന്നതിലും വോൾടേജ് കുറഞ്ഞു. സത്യതില് അവളുടെ മുഖം കാണുമ്പോ എനിക്കത്ര മനസിലാകുന്നില്ല…. അവൾക്കിപ്പോ പേടിയാണോ അതോ നിരാശയാണോ എനിക്കറിയില്ല. ...എന്താണ് അവളുടെ നെഞ്ചിലെന്ന്. പെണ്ണിനെ എത്ര ജന്മം എടുത്താലും അവളെ മനസിലാക്കാൻ അവൾ തന്നെ നിന്ന് തരണം, ഞാൻ ആത്മഗതം പറഞ്ഞു.

വേഴാമ്പലിനു ശേഷം ഞാൻ ഒന്ന് രണ്ടു ഫോട്ടോസ് വൈശുവിന്റെ എടുക്കാൻ ശ്രമിച്ചു. ദൂരെ വിദൂരതയിലേക്ക് നോക്കി നില്കുകയാണ്.. അവൾ. ഞാൻ സ്മൈൽ പ്ലീസ് എന്ന് പറഞ്ഞെങ്കിലുമവൾ ചിരിച്ചില്ല....

ആദിയുടെ കൈപിടിച്ചുകൊണ്ട് ഏറുമാടത്തിൽ നിന്നും ഇറങ്ങി വൈശു മുന്നിൽ നടന്നു. നടക്കുമ്പോ അവളെന്നെ തിരിഞ്ഞൊന്നു നോക്കിയപ്പോൾ ഞാൻ ഒന്ന് ചിരിച്ചു. അവളും ചിരിച്ചു. ...ഹാവൂ ആശ്വാസമായി… ഇപ്പോഴാണ് അവളൊന്നു ചിരിച്ചു കണ്ടത്.

റിസോർട്ടിലെ പയ്യൻ ഇടവഴിയിൽ നിന്നും അകത്തേക്ക് വഴി കാണിച്ചു.

💬 Comments

View all comments