0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

“അവിടെയാണ് വെള്ളച്ചാട്ടം, അല്പം നടന്നാൽ മതി സേഫ് ആണ്” ഞങ്ങളോട് ചെല്ലാൻ പറഞ്ഞു. അവനു പാല് കറക്കാൻ ടൈം ആയി അത്രേ. ഞാനും അവളും നടന്നു വെള്ളച്ചാട്ടത്തിന്റെ മുന്നിലെത്തിയപ്പോൾ ആദിയ്ക്കു വല്ലാത്ത സന്തോഷമായി. ഞാൻ പതിയെ പാന്റ്‌ മടക്കി ശ്രദ്ധിച്ചു ശ്രദ്ധിച്ചു വെള്ളത്തിലേക്കിറങ്ങി. ഉരുളൻ കല്ലുകൾ ആണ് കൂടുതലും. വൈശു ആദിയെ കൈയിൽ പിടിച്ചുകൊണ്ട് എന്നെ നോക്കുന്നുണ്ടായിരുന്നു.

“വെളളത്തിൽ ഇറങ്ങുന്നോ..വൈശു?!”

“വേണ്ട.. തണുക്കും..”

“അത്ര തണുപ്പൊന്നുമില്ല വാ..”

സുമി ഇല്ലാത്തത് കൊണ്ടാവാം വൈശു എന്റെയൊപ്പം ഇറങ്ങാൻ തയാറായി. ഞാനവളുടെ കൈ പിടിച്ചുകൊണ്ട് പയ്യെ ഇറങ്ങിയപ്പോൾ അവളുടെ ചുരിദാറിന്റെ ചുവന്ന പാന്റും പാദങ്ങളിൽ അലങ്കരിച്ച കൊലുസും ഞാൻ നോക്കി. തെളി വെള്ളത്തിൽ അവളുടെ മനോഹരമായ പാദങ്ങളെ എനിക്ക് ചുംബിക്കാൻ തോന്നി...

അവൾ ഒന്ന് തെന്നി വീഴാൻ ചെന്നപ്പോൾ ഞാൻ അവളുടെ അരക്കെട്ടിൽ പയ്യെ കോർത്ത് പിടിച്ചപ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി...

അവൾ നാണത്തോടെ ചിരിച്ചപ്പോൾ അവളുടെ കവിളുകൾ ചുവന്നു. ഞാൻ അവളുടെ കൈ ഇറുകെ പിടിച്ചുകൊണ്ട് നടന്നു വെള്ളച്ചാട്ടത്തിന്റെ അരികിൽ എത്തിയപ്പോൾ ആദി കരയിൽ ഒരു കല്ലിന്റെ മേലെ ഇരുന്നു ഞങ്ങളെ തന്നെ നോക്കി കൊണ്ടിരുന്നു…

സൂര്യാസ്തമയം ആവാറായി. ഒരു പക്ഷിയുടെ കനത്ത ചിറകടി ശബ്ദം കേട്ട് ആകാശത്തെക്ക് ഞാൻ നോക്കുമ്പോ കാട്ടുമരങ്ങൾ ചുറ്റപ്പെട്ടു കൊണ്ട് അതിന്റെ നടുവിൽ ആണ് ഞാനും വൈശുവും.. വെള്ളച്ചാട്ടത്തിന്റെ ശക്തിയിൽ തെറിക്കുന്ന കാറ്റിൽ എന്റെ കണ്ണിൽ എന്തോ പൊടിയോ മറ്റോ പെട്ടപ്പോൾ ഞാൻ പയ്യെ കണ്ണ് ഒന്ന് തിരുമ്മി...

വൈശു അന്നേരം അവൾ നോക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് എന്റെ കണ്ണിൽ അവൾ ഊതാൻ

💬 Comments

View all comments