0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

വേണ്ടി ചുണ്ടു വിടർത്തി. ഞാൻ അവളുടെ കണ്ണിലേക്ക് നോക്കുമ്പോ അവളെന്റെ നെറ്റിയിൽ പതിയെ മൃദുവായി ചുണ്ടു ചേർത്ത് നിന്നു ...ഞാൻ വെള്ളച്ചാട്ടത്തിന്റെ ശബ്ദം മാത്രം കേട്ടുകൊണ്ട് കണ്ണുകൾ ഇറുകെയടച്ചു.

എനിക്ക് പെട്ടന്ന് ചിരിവന്നു. ഞാനുമവളുടെ നെറ്റിയിൽ സൗമ്യമായി ഒന്ന് ചുംബിച്ചു, വൈശു ആ നിമിഷത്തിന്റെ മധുരിമയിൽ കണ്ണുകൾ ഇറുകെയടച്ചപ്പോൾ, ആ ചുംബനത്തിന്റെ അനുഭൂതി മറക്കാനാവാത്ത ഒരു നിമിഷമായി ഇരുവർക്കും മാറി.അവളെ ഇറുകെ പുണർന്നു നിന്നുകൊണ്ട് ഞാനിടം കണ്ണുകൊണ്ട് ആദിയെ നോക്കുമ്പോ അവൻ ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ അവൻ ചോദിച്ചാലും കണ്ണിൽ പൊടി പോയതാണ് എന്ന് പറയാമെന്നു വെച്ചുകൊണ്ട് ഞാൻ വൈശുവിനെ ഒന്നുടെ ചുറ്റിപിടിച്ചുകൊണ്ട് അവളുടെ കണ്ണിൽ രണ്ടും മൃദു ചുംബനങ്ങൾ നൽകി…...

അവളുടെ നിശ്വാസമെന്റെ മുഖത്തേക്ക് തട്ടുമ്പോൾ അവളെ മതിവരുവോളം ചുംബിക്കണമെന്നു തോന്നി. അവളുടെ പ്രാവിന്റെ കുറുകുന്ന ശബ്ദം എന്റെ കാതിൽ പറയുന്നുണ്ടായിരുന്നു ….നൂറു നൂറു ചുംബനങ്ങൾ കൊതിക്കുന്നുണ്ടെന്നു!!!!!!! പക്ഷെ ഞാൻ നിയന്ത്രിച്ചു. വൈശുവിന്റെ പിടയ്ക്കുന്ന പേടമാൻ കണ്ണിൽ പ്രണയം മാത്രമേ ഞാൻ ആ നിമിഷം കാണുന്നുള്ളൂ…..

ആശയകുഴപ്പം അവളുടെ മനസ്സിൽ നിന്നും മാഞ്ഞുപോയിരുന്നു.
അവൾ നാണിച്ചു ചിരിച്ചുകൊണ്ട് തിരികെ നടന്നപ്പോൾ ഞാൻ കൈകോർത്തു പിടിച്ചു. അത് പക്ഷെ അബദ്ധമായിപോയി അവൾ വെള്ളത്തിൽ തെന്നി വീണു….

“അയ്യോ ആന്റി വെള്ളത്തിൽ വീണേ..” ആദി തുള്ളിച്ചാടുന്നത് കണ്ടപ്പോൾ ഞാനും ചിരിച്ചു.

കൈപിടിച്ചു ഞാൻ എണീപ്പിച്ചപ്പോൾ വൈശുവിന്റെ മയിൽ‌പീലി നിറമുള്ള ചുരിദാർ മുഴുവനും നനഞ്ഞിരുന്നു. അവൾ കൈ പിടിച്ചു നടക്കുമ്പോ അവളാകെ വിറയ്ക്കുന്നത് ഞാൻ കണ്ടു….
ആദിയെ ഞാൻ എടുത്തു. ഒരു കയ്യിൽ വൈശുവിനെയും പിടിച്ചു വേഗം അവിടെനിന്നും

💬 Comments

View all comments