0%

Chapter Title : ? വൈശാഖി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 1.5K

താഴേക്കിറങ്ങിയപ്പോൾ ഇരുട്ടായി തുടങ്ങി.

ഞാൻ ഫോണിൽ റേൻജ് നോക്കി. ഇപ്പൊ കിട്ടുന്നുണ്ട്, സുമിയെ വിളിച്ചപ്പോൾ അവൾ ഹോസ്പിറ്റലിൽ ആണ് കുഴപ്പമില്ലെന്ന് പറഞ്ഞു.
ബഹളമാണ് എങ്കിലും കുറച്ചു നേരം സംസാരിച്ചു. ആദി ഹാപ്പിയാണ് എന്ന് ഞാൻ പറഞ്ഞു. റിസോർട്ടിൽ നേരം ഇരുട്ടുമ്പോ തണുപ്പും മഞ്ഞും കൂടിക്കൂടി വന്നുകൊണ്ടിരുന്നു. മുറിയുടെ മുന്നിൽ ഉള്ള കൂട്ടിയിട്ട വിറക് ഞാൻ കത്തിച്ചപ്പോൾ വൈശു മുറിയുടെ അകത്തു കയറി ഫ്രഷ് ആയിരുന്നു. അവൾ പിങ്ക് ടീഷർട്ടും ബ്ലാക്ക് ലെഗ്ഗിൻസും ഇട്ടുകൊണ്ട് എന്റെ അടുത്ത് പുല്ലിൽ വന്നിരുന്നു. മഞ്ഞുകണങ്ങൾ ക്കു മേലെ അവളിരുന്നുകൊണ്ട് എന്റെ കണ്ണിലേക്ക് ഒന്ന് നോക്കി. ആദി അപ്പൊ മുറിയിൽ ടീവി കാണുകയായിരുന്നു..

വൈശു എന്റെ കൈകോർത്തു പിടിച്ചുകൊണ്ട് ചോദിച്ചു...

“എന്നോട് ദേഷ്യമുണ്ടോ..കുട്ടേട്ടാ..”

“എന്തിനാ.. വൈശു…”

അവളുടെ കണ്ണിലെ നനവിനു ഒരായിരം അർത്ഥമുണ്ടായിരുന്നു.

“എനിക്ക് എന്തോ അന്ന് അങ്ങനെ കുട്ടേട്ടൻ പറഞ്ഞത് കേട്ടപ്പോ...ഞാൻ അതിനു വേണ്ടിയാണ് കുട്ടേട്ടനെ പ്രേമിച്ചത് എന്നത് പോലെയാകില്ലേ…?!”

“അത്...ഇല്ല വൈശു. നിന്റെ പ്രണയത്തെ കേവലം അതിനാണ് എന്ന് ഒരിക്കൽ പോലും ഞാൻ ചിന്തിചിട്ടില്ല നിനക്കെന്നോട് ഉള്ളത് ഒരിക്കലും മറ്റുപലരും തെറ്റായി കാണുന്ന ഒന്നായിരിക്കും പക്ഷെ എന്റെ കണ്ണിൽ അത് പവിത്രമാണ്….”

അവൾ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. മിഴികളിലൂടെ ചുടു കണ്ണീർ ഒലിച്ചിറങ്ങി.എനിക്കും അത് കണ്ടപ്പോൾ സഹിക്കാനായില്ല, കരയണമെന്നു തോന്നിയെങ്കിലും ഞാൻ പിടിച്ചു നിന്നു….

“കുട്ടേട്ടാ.. എന്റെ മനസിലെ ആദ്യത്തെ പ്രണയം അത് കുട്ടേട്ടനോട് ആയിരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട സൗകാര്യതയാണ്. അതെന്റെ മരണം വരെ എന്റെ മനസ്സിൽ ഉണ്ടാകും. പക്ഷെ ഈ താലി. ഇതൊരു വാഗ്ദാനം കൂടെയല്ലേ….

💬 Comments

View all comments