Chapter Title : ? വൈശാഖി ? [? ? ? ? ?]
നേർത്ത മഴ പെയ്യുമ്പോ ഞാൻ ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് മുറിയുടെ മുന്നിലെ ചൂരൽ കസേരയിൽ ഇരുന്നു. വൈശു അവളുടെ മുറിയിൽ കിടക്ക കുടഞ്ഞു വിരിക്കുന്നത് ഞാൻ നോക്കി. ആദി ടെഡി ബിയറിനേം കെട്ടിപിടിച്ചു ഉറങ്ങിയിരുന്നു. ടീവിയിൽ കാർട്ടൂൺ ഞാൻ ഓഫാക്കി. പയ്യെ വാതിൽ ഞാൻ ചാരിവെച്ചു. പുറത്തേക്കിറങ്ങി മഴയിൽ നനയുന്ന മണ്ണിന്റെ അനുഭൂതിയിൽ ഞാൻ ലയിച്ചു നിന്നു. വൈശുവിന്റെ മുറിയിലേക്ക് ഞാൻ നോക്കി. അവളും എന്നെ നോക്കുന്നുണ്ട്. ഞാൻ കണ്ണിമയ്ക്കാതെ അവളെയൊന്നു നോക്കുമ്പോ വൈശു നാണിച്ചു ചിരിച്ചപ്പോൾ അവളെ കോരിയെടുത്തുകൊണ്ട് ആ രാത്രി മുഴുവനും ചുംബനം കൊണ്ട് മൂടണം എന്ന് മനസ്സിലോർത്തു.….
വൈശു വാതിൽ ചാരി നിന്നുകൊണ്ട് ഗുഡ് നൈറ്റ് പറയാൻ വന്നു.
“പുറത്തേക്ക് വാ ……..”
“ഉഹും ...വന്നാൽ ശെരിയാവില്ല…..” അവളതും പറഞ്ഞു ചിരിച്ചു, എനിക്കും ചിരിവന്നിട്ട് പാടില്ലായിരുന്നു.
“വാ എന്റെ കൊച്ചെ….”
വൈശു പുറത്തേക്കിറങ്ങി വന്നപ്പോൾ തണുത്ത ഒരു കാറ്റടിച്ചു. ചാറൽ മഴ അവളുടെ ചൈത്ര ശോഭയുള്ള മുഖത്തേക്കടിച്ചു. തണുപ്പിൽ അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. അവൾ ഇറയത്തു ഒറ്റുന്ന വെള്ളം തട്ടാതെയിരിക്കാൻ എന്റെ പിറകിൽ നിന്നു. ഞാൻ സിഗരറ്റു താഴെയിട്ടപ്പോൾ….
“കുട്ടേട്ടാ …. എനിക്കെന്തോ പോലെ...”
“എന്ത് പറ്റി...”
“പ്ലീസ്….
എനിക്ക് നിയന്ത്രിക്കാൻ വയ്യ കുട്ടേട്ടാ….
ഞാൻ ഉറങ്ങട്ടെ….”
“മോളെ….” ഞാൻ തിരിഞ്ഞു നിന്നപ്പോൾ അവൾ വീണ്ടും കരഞ്ഞു.
“അതിനിപ്പോ തെറ്റൊന്നും ചെയ്യാൻ ഞാൻ പറഞ്ഞില്ലാലോ ...പിന്നെന്താ..”
“പക്ഷെ…. പക്ഷെ ...എനിക്ക് ...വേണം!!!!” അവളെന്നെ ഇറുകെ കെട്ടിപിടിച്ചു…. പെട്ടന്നു ഒരു ഇടി മിന്നൽ!!!! അതെന്റെ നെഞ്ചിലും വീണു.. ഞാനും ആനിമിഷം വൈശുവിനെ ഇറുകെ പുണർന്നു...
💬 Comments
View all comments