Chapter Title : ? വൈശാഖി ? [? ? ? ? ?]
പ്രാണൻ ഇടക്ക് നൊന്തു പോകുന്ന കാഴ്ച ഞാൻ കണ്ടു. വൈശു കാർ വിൻഡോയിൽ നോക്കി വിരൽകൊണ്ട് വരയുന്നു….. അവളറിയാതെ കണ്ണിലൂടെ നദിപോലെ ഒഴുകുന്നുണ്ട്…. ആദി മോൻ അവളുടെ മടിയിൽ സുഖമായിട്ട് ഉറങ്ങുന്നുണ്ട്….
ചുരമിറങ്ങിയപ്പോൾ ചായ കുടിക്കാൻ വേണ്ടി ഞങ്ങൾ ഒരിടത്തു നിർത്തി...പതിയെ മഞ്ഞിറങ്ങുന്നുണ്ട്...
“കുട്ടേട്ടാ അമ്മ വീട്ടിൽ ഉണ്ടെന്നു പറഞ്ഞു. എന്നെ അവിടെ ഡ്രോപ്പ് ചെയ്യാമോ….” ചായ കുടിച്ചുകൊണ്ട് വൈശു ചോദിച്ചു.
“അതെന്താ വൈശു വീട്ടിൽ പോയിട്ട് പോരെ..”
“വേണ്ട കുട്ടേട്ടാ....ഈയവസ്‌ഥയിൽ എനിക്ക് ചേച്ചിയെ ഫേസ് ചെയ്യാൻ പറ്റിയെന്നു വരില്ല…”
ഞാനും ഒന്നും മിണ്ടിയില്ല.. അവളെ തിരികെ വീട്ടിലേക്ക് ആക്കുമ്പോ അവളുടെ അമ്മ എന്നോട് വിശേഷങ്ങൾ ഒക്കെ തിരക്കി. മകളുടെ മുഖത്തെ മൗന ഭാവം ആ അമ്മയ്ക്ക് മനസിലായി കാണുമോ എന്നറീല്ല. അവളെ ഒറ്റയ്ക്കതു നേരിടാൻ വിട്ടുകൊണ്ട് നിസ്സഹായനായി ഞാനും വീട്ടിലേക്ക്‌ചെന്നു. ആദ്യമായി എന്നിലെ കാമുകനെ ഞാൻ വെറുത്തു പോയ നിമിഷമായിരുന്നു അത്.
അന്ന് രാത്രി സുമി എന്റെ മാറിൽ കിടന്നു ചോദിച്ചു.
“ഏട്ടാ..”
“ഞാൻ ഫോൺ വിളിച്ചിട്ട് വൈശു എടുത്തില്ല..
എന്തേലും കുഴപ്പമുണ്ടോ…?!”
എന്റെ നെഞ്ചിന്റെ താളം കൂടി വരുന്നത് ഞാനവളെ അറിയിക്കാതെ പയ്യെ എണീറ്റു, റസ്റ്റ് റൂം പോയിവരാ.. ഒരു മിനിറ്റെന്ന് പറഞ്ഞു…
മനസ്സിൽ ധൈര്യം വരുത്തിച്ചുകൊണ്ട് ഞാൻ അവളുടെ അടുത്ത് കിടന്നു.
“എന്താ പറഞ്ഞെ ? വൈശുന്റെ കാര്യമാണോ….
അവളെന്നെ വിളിച്ചിരുന്നു...നിന്നോട് പറയാൻ പറഞ്ഞു…”
“ഏട്ടാ ….എന്നോടെന്തെലും ഒളിക്കുന്നുണ്ടോ…?!!!!”
“ഒന്നുല്ല സുമി… ഉറക്കം വരുന്നു.. കിടക്കാം…നമുക്ക്.”
അവളെയും കെട്ടിപിടിച്ചു കിടക്കുമ്പോ ഞാൻ മനസിൽ എന്നെ തന്നെ ശപിച്ചു. സുമി എന്തോ വേഗം ഉറങ്ങിയിരുന്നു.
💬 Comments
View all comments