Chapter Title : ? വൈശാഖി ? [? ? ? ? ?]
അവളെ ചതിച്ച എന്റെ പാഴ്-ഹൃദയം നീറി.... അടക്കാനാവാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….
ദിവസങ്ങൾ വേഗം കടന്നുപോയി. വൈശു പഴയപോലെ സുമിയെ വിളിക്കുമെങ്കിലും എനിക്ക് മെസ്സേജ് അയക്കാനോ എന്തിനു ഒന്ന് വിളിക്കാനോ നിന്നില്ല… ക്ഷമ നശിച്ചു ഞാനൊരൂസം അവളെ വിളിച്ചപ്പോൾ അവൾ കട്ട് ചെയ്തു. ഒരു ടെക്സ്റ്റ് മെസ്സേജ് മാത്രമെനിക്ക് അയച്ചു. “എല്ലാം മറന്നോളാൻ ശ്രമിക്കുന്നു….” എന്ന് പറഞ്ഞു. ഫോൺ നിലത്തെറിഞ്ഞു പൊട്ടിക്കാൻ തോന്നി. അല്ലേലും പെണ്ണുങ്ങൾ എല്ലാം കണക്കാ!!!
ഇതുപോലെ ഒരു മെസ്സേജ് അയച്ചാൽ മതീലോ…. തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും അവൾ എന്നെ പ്രണയിച്ചു. പക്ഷെ ഇന്ന് അവളുടെ പ്രണയമെന്നിൽ നിറഞ്ഞു കവിഞ്ഞു നില്കുമ്പോ, മനസ് വീണ്ടും കൊതിക്കുമ്പോ അവൾ എന്റെയടുത്തില്ല!. വേണ്ട.... അല്ലേലും അവൾ എന്റെ സ്വന്തമല്ലല്ലോ...ഞാൻ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്റെ സുമിയെയും കെട്ടിപിടിച്ചു മനസ്സിൽ വൈശു നിറച്ച പ്രണയം സുമിക്ക് നൽകികൊണ്ട് ഞാൻ ചിരിച്ചു കളിച്ചു നടന്നു…..
? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ?
അങ്ങനെ ഇന്ന്...ദേ ഇപ്പൊ ഞാനിതാ ബാങ്കിന്റെ മുന്നിലെത്തി…
അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് നില്കുന്നു…ഞാനവളുടെ മുന്നിൽ കാർ നിർത്തിയപ്പോൾ അവൾ മന്ദസ്മിതം തൂകി കാറിൽ കയറി. അടുത്തുള്ള ബേക്കറിയിലേക്ക് പതിയെ വണ്ടിയെടുത്തു.
എനിക്കെന്തോ പെട്ടന്ന് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. വൈശു തുടങ്ങട്ടെ എന്ന് ഞാനും മനസ്സിൽ പറഞ്ഞു… ഞാൻ വണ്ടി നിർത്തി. രണ്ടാളും കൂടെ ചായകുടിക്കാൻ സ്‌ഥിരം ബേക്കറിയിൽ കയറിപ്പോൾ.
“ആ കുറെനാളായല്ലോ കണ്ടിട്ട്.. ഇവിടെ ഇല്ലായിരുന്നോ…?!!”
“ചേട്ടാ രണ്ടു ചായ..”
💬 Comments
View all comments