0%

Chapter Title : വൈഷ്ണവം 1 [ഖല്‍ബിന്‍റെ പോരാളി]

കൈ കാണിച്ചു കൊണ്ട് രാജേഷ് വേദിയിലേക്ക് നടന്നു. പ്രിന്‍സിപാള്‍, യുണിയല്‍ മെമ്പര്‍ഴ്സ് എന്നിവര്‍ മാലയിട്ട് സ്വീകരിച്ചു. ശേഷം വേദിയിലേക്ക് ആനയിച്ചു. അവിടെ ഒരുക്കിയ കാസരയിലേക്ക് ഇരുത്തി. പെണ്‍കുട്ടികള്‍ യുവതാരത്തേ നോക്കി നിന്നു. മിസ്റ്റര്‍ പെര്‍ഫെക്റ്റ് ലൂക്കില്‍ വശ്യമായ ഒരു ചിരിയും കാണിച്ച് രാജേഷ് അവിടെ ഇരുന്നു. പരുപാടി തുടങ്ങി. യൂണിയന്‍ പ്രസിഡന്‍റ് സ്വാഗതവും പ്രിന്‍സിപാള്‍ അധ്യക്ഷപ്രസംഗവും നടത്തി. ശേഷം ഉദ്ഘാടനത്തിനായി രാജേഷ്കൂമാറിനെ ക്ഷണിച്ചു. കുട്ടികള്‍ വലിയ കരഘോഷത്തോടെ രാജേഷിനെ മൈക്കിന് മുമ്പിലേക്ക് ക്ഷണിച്ചു.
പെണ്‍കുട്ടികള്‍ക്ക് ഇടയില്‍ നിന്ന് രമ്യയും ഇതെ അവസ്ഥയില്‍ തന്നെ താരത്തെ കാരഘോഷത്തില്‍ മുഴുകി നില്‍കുകയായിരുന്നു. അവള്‍ അയളുടെ കടുത്ത ഫാന്‍ ആയിരുന്നു. നേരിട്ട് കണ്ടതിന്‍റെ ആഘോഷം അവള്‍ നല്ല രീതിയില്‍ ഉണ്ടായിരുന്നു. രാജേഷ് ഉദ്ഘാടനപ്രസംഗം ആരംഭിച്ചു. തന്‍റെ ക്യാമ്പസ് ലൈഫും ഒരോ ഓര്‍മകളും പ്രചോദനങ്ങും അങ്ങിനെ പത്തിരുപത് മിനിറ്റ് പ്രസംഘം. കാണികള്‍ എല്ലാവരും ഒരു സിനിമ കാണുന്ന പ്രതീതിയില്‍ കേട്ടിരുന്നു. രമ്യയും ഓരോ വാക്കിലും അയളുടെ സൗന്ദര്യം അസ്വാദിച്ചിരുന്നു. അവസാനം "ഞാന്‍ അധികം ദീര്‍ഘിപ്പിക്കുന്നില്ല... എല്ലാവര്‍ക്കും വിജയം നേരുന്നു. ഇത്രയും പറഞ്ഞ് കൊണ്ട് ഈ പരുപാടി ഞാന്‍ ഉദ്ഘാടനം ചെയ്തതായി അറിയ്ക്കുന്നു. ഇത്രയും നേരം എന്‍റെ പ്രസംഗം കേട്ടിരുന്ന എല്ലാവര്‍ക്കും നന്ദി". എന്ന് പറഞ്ഞ് ഒരു ചിരി പാസാക്കി രാജേഷ് തന്‍റെ സീറ്റിലേക്ക് നടന്നു. കൂട്ടകൈയടികള്‍ മുഴങ്ങി, വേദി ശബ്ദം നിറഞ്ഞ് നിന്നു. എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി വന്നു. രമ്യയും കൈടിയ്ക്ക് ഇടയില്‍ ഒന്നു ചുറ്റും നോക്കി. എല്ലാവരും സ്റ്റേജിലേക്ക് തന്നെ കണ്ണ് നട്ട് ഇരിക്കുന്നു. പെട്ടെന്ന് രണ്ട് കണ്ണുകള്‍ തനിക്ക്

💬 Comments

View all comments