0%

Chapter Title : വൈഷ്ണവം 1 [ഖല്‍ബിന്‍റെ പോരാളി]

നേരെ തുറിച്ച് നില്‍ക്കുന്നതായി അവള്‍ക്ക് മനസിലായി. താന്‍ ഇരിക്കുന്ന റോയ്ക്ക് അറ്റത്ത് നില്‍ക്കുന്ന ഒരു സുമുഖന്‍. എന്തോ ആകര്‍ഷണമുള്ള കണ്ണുകള്‍. ആരെയും കൊതിപ്പിക്കുന്ന കണ്ണുകള്‍. അവള്‍ അഞ്ച് സെക്കന്‍റ് അവനെ തന്നെ നോക്കി നിന്നു. പെട്ടെന്ന് കരഘോഷം അവസാനിച്ചു. രമ്യ തിരിച്ച് വേദിയിലേക്ക് നോക്കി. അധ്യക്ഷ ആശംസപ്രസംഗത്തിനായി അടുത്ത ആളെ വിളിച്ചു. എന്നാല്‍ അവള്‍ക്ക് അതികനേരം വേദിയിലേക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അവളുടെ മനസ്സില്‍ ആ രണ്ടു കണ്ണുകള്‍ തന്നെ തറച്ചു നിന്നു. അവള്‍ വീണ്ടും ഇടം കണ്ണിട്ട് നോക്കി. അതെ ആ കണ്ണുകള്‍ തന്‍റെ അടുത്തേക്ക് തന്നെ നോക്കുന്നുണ്ട് എന്നാല്‍ ഇടയ്ക്ക് വേദിയിലെ പ്രസംഗം ശ്രദ്ധിക്കുന്നുണ്ട്. അവള്‍ പുരികം പൊക്കി കണ്ണുരുട്ടി കണിച്ചു എന്നാല്‍ അവിടെ നിന്ന് മറുപടിയൊന്നും കിട്ടിയില്ല. അവള്‍ക്ക് എന്ത് ചെയ്യണമെന്നറിയാതെ അന്താളിച്ച് നിന്നു. അവള്‍ കഷ്ടപ്പെട്ട് ശ്രദ്ധ തിരിച്ച് വേദിയിലേക്കാക്കി. പിന്നെ നോക്കാതിരിക്കാന്‍ അവള്‍ ശ്രമിച്ചു. അങ്ങിനെ നീണ്ട രണ്ട് മണീക്കുറിന് ശേഷം ഉദ്ഘാടനചടങ്ങ് കഴിഞ്ഞു. ഇനി ഓഫ് സ്റ്റേജ് പ്രോഗമാണ്. അതും ഉച്ഛയ്ക്ക് ശേഷം. ഇപ്പോള്‍ പതിനൊന്നരയായിട്ടെ ഉള്ളു. രാജേഷ് ഇടയ്ക്ക് തിരക്ക് ഉണ്ടെന്ന് പറഞ്ഞ് സ്ഥലം കാലിയാക്കിയിരുന്നു. കാണികള്‍ പലരും അതോടെ വേദിയില്‍ നിന്ന് മുങ്ങി. ആ തിരിക്ക് അതോടെ ശാന്തമായിരുന്നു. അങ്ങിനെ ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ രമ്യ ആ കണ്ണുകള്‍ തിരഞ്ഞു. എന്നാല്‍ നേരത്തെ കണ്ട സ്ഥലത്ത് അവന്‍ ഉണ്ടായിരുന്നില്ല. അവള്‍ക്ക് നിരാശ തോന്നി. പെട്ടന്ന് അവള്‍ക്ക് വല്ലാത്ത ദാഹം തോന്നി. മറ്റൊരു കോളേജാണെങ്കിലും വന്നപ്പാടെ ക്യാന്‍റീന്‍ അവള്‍ കണ്ടെത്തിയിരുന്നു. ഇനി ആറു ദിവസം ഇവിടെയാവും. വെറെ എന്ത് മുടങ്ങിയാലും

💬 Comments

View all comments