Chapter Title : വൈഷ്ണവം 1 [ഖല്‍ബിന്‍റെ പോരാളി]
തല്‍ക്കാലം ഇവിടെയിരിക്ക്...
ശരി... പോസ്റ്റ് ആക്കാതെ പെട്ടെന്ന് വന്നോണ്ടു.
വരാം.... അവള്‍ തിരിഞ്ഞ് നടന്നു. അവന് നേരെ നടന്നു. നടക്കുക എന്ന് പറഞ്ഞാല്‍ പരമാവധി വേഗത്തില്‍ തന്നെയായിരുന്നു. അവളുടെ തിരിച്ച് പോക്ക്. അവള്‍ പെട്ടെന്ന് അവന്‍റെ അടുത്തെത്തി. അവന്‍റെ കൈയില്‍ പിടിച്ച് അടുത്ത മരത്തിന് അടിയിലേക്ക് മാറി നിന്നു. അവന്‍ അത്ഭുതത്തോടെ അവളെ നോക്കി. എന്നാല്‍ അവളുടെ കൈ അത്രയും വേഗത്തിലാണ് അവനെ വലിച്ച് കൊണ്ട് പോയത്.... അവള്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. അവള്‍ മരത്തിന് ചുവട്ടിലെത്തി അവന്‍റെ മുഖത്തേക്ക് നോക്കി...
താന്‍ എന്തിനാ എന്‍റെ പുറകെ വരുന്നത്? അവള്‍ ചോദിച്ചു.
ഞാന്‍... തന്‍റെ പിറകെയോ.... അവന്‍ തിരിച്ച് ചോദിച്ചു.
ഹാ... ഞാന്‍ കണ്ടു. താന്‍ ഓഡിറ്റോറിയത്തില്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നത്. പിന്നെ ഇങ്ങോട്ട് പോരുമ്പോള്‍ താന്‍ എന്‍റെ പിറകെ വരുകയും ചെയ്യുന്നു. അവള്‍ അവന്‍റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.
ശ്ശെടാ... ഞാന്‍ നിന്‍റെ പിറകെയാ വന്നത് എന്ന് തന്നോടാരാ പറഞ്ഞത് അവന്‍ അവളോട് ചോദിച്ചു.
ഇത് ഇനി ആരു പറയാന്‍.. ഞാന്‍ കണ്ടതല്ലേ...
പെങ്ങളെ... ഞാന്‍ നിന്‍റെ പിറകെയല്ല വന്നത്... അവന്‍ പറഞ്ഞു ഒരു ചെറിയ സമയം നിന്നു. ആ വിളി കേട്ടപ്പോ അവളുടെ കിളി പാറിപ്പൊകുന്ന പോലെ തോന്നി. മുഖം വിഷമത്തിലേക്ക് പോയി
പിന്നെ.... അവള്‍ അറിയാതെ ചോദിച്ചു പോയി....
ഞാന്‍ ചിന്നുവിന്‍റെ പിറകെയാണ് വന്നത്.... അവന്‍ പറഞ്ഞു.
ചിന്നുന്‍റെയോ.... അവള്‍ അതിശയിച്ച് നിന്നു..
ഹാ... ആ ഗ്രീഷ്മയുടെ പിറകെ... (ഗ്രീഷ്മയുടെ വിട്ടില്‍ വിളിക്കുന്ന പേരാണ് ചിന്നു.)
തനിക്കെങ്ങനെ അവളെ അറിയാം... അവള്‍ സംശയത്തോടെ
💬 Comments
View all comments