Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]
നോക്കി. സന്തോഷം കൊണ്ടോ അസുയ കൊണ്ടോ ചെയറിലിരുന്ന എല്ലാവരും എണിറ്റ് അവര്‍ക്ക് ചുറ്റും കുടി....
പിന്നെ എല്ലാവരും വന്ന് പരിചയപ്പെടലും മറ്റുമായിരുന്നു. പിന്നെ പ്യൂണ്‍ ചേട്ടന്‍ വന്ന് ക്ലാസടക്കണം എല്ലാവരും പോയെ എന്ന് പറഞ്ഞ് ഗേറ്റവൗട്ടികും വരെ അവിടെയായിരുന്നു എല്ലാവരും....
കുട്ടുകാരികളോട് ഒന്നും പറയാത്തതിന് ഷഹാനയുടെയും നീതുവിന്‍റെയും അമൃതയുടെയും കൈയില്‍ നിന്ന് വൈഷ്ണവിന് ആവശ്യത്തിന് കിട്ടി. നീതു തനി പോലിസ് മുറയില്‍ തന്നെയായിരുന്നു. നഭിക്കിട്ട് ഇടിക്കുന്നതായിരുന്നു അവളുടെ മാസ്റ്റര്‍പീസ് ഐറ്റം....
അതിനിടെ ചിന്നു മേഘയുമായി സംസാരിച്ചിരുന്നു. കുറച്ച് നേരം കൊണ്ട് അവര്‍ അടുത്തിരുന്നു. മേഘ വന്ന് സന്തോഷത്തോടെ വൈഷ്ണവിന് വന്ന് കൈ കൊടുത്തപ്പോഴാണ് കണ്ണനും സന്തോഷമായത്....
അവര്‍ ബൈക്കില്‍ കയറുന്നത് വരെ മേഘയും നീതുവും അമൃതയും ഷഹാനയും അവരോടൊപ്പമുണ്ടായിരുന്നു....
വൈഷ്ണവത്തിലെത്തിയപ്പോഴാണ് അടുത്ത പണിയുണ്ടായത്.... വിലാസിനി...
ചുണ്ടുപൊട്ടിച്ച് വന്ന കണ്ണനെ കണ്ട് വിലാസിനി സങ്കടത്തോടെ അവനടുത്തെത്തി.... അന്ന് പതിവിലും വിപരിതമായി ഗോപകുമാര്‍ വിട്ടിലുണ്ടായിരുന്നു. ഭാര്യയുടെ ചോദ്യം ചെയ്യല് കേട്ട് റൂമില്‍ നിന്ന് ഇറങ്ങി വരുകയായിരുന്നു കക്ഷി...
വിലാസിനി മകനെയും മരുമകളെയും ചോദ്യം ചെയ്ത് നടന്നതൊക്കെ പറയിപ്പിച്ചു. അതോടെ വിലാസിനി കണ്ണന്‍റെ കൈയും നെറ്റിയും എല്ലാം നോക്കി വെറെ മുറിവില്ലെന്ന് ഉറപ്പ് വരുത്തി.
ഇതിനിടെ ചിന്നു അവനുമായുള്ള പ്രശ്നവും പറഞ്ഞിരുന്നു.
അനിരുദ്ധ് അതാണ് മറ്റവന്‍റെ പേര്.... കഴിഞ്ഞ കൊല്ലം റാഗിങ്ങിന്‍റെ പേരില്‍ ചിന്നുവിനോട് ലൈംഗിഗ ചുവയോടെ സംസാരിക്കുകയും അവളുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കാനും നോക്കിയതായിരുന്നു പ്രശ്നത്തിന് തുടക്കം... അതില്‍ അവള്‍ പ്രിന്‍സിപാളിനോട് പരാതി നല്‍കി.... അന്നത്തെ പ്രില്‍സിപ്പാള്‍ ഇത്തിരി സ്റ്റ്രിക്റ്റായിരുന്നു. അയാള്‍ മന്ത്രിയുടെ മോനാണ് എന്ന് നോക്കാതെ ഡിസ്മിസ് ചെയ്യുകയായിരുന്നു അവനെ.... അന്നത്തെ പരാതിയുടെ പക പോക്കലാണ് ഇന്ന് കോളേജില്‍ കണ്ടത്.... ആ പ്രില്‍സിപ്പാളിനെ മന്ത്രി സ്ഥലം മാറ്റുകയാണ് ചെയ്തത്.....
ആ മന്ത്രി രാഘവന്‍ അന്നേ പണി കൊടുക്കണമായിരുന്നു എന്നാല്‍ ഇന്നി പ്രശ്നം ഉണ്ടാകുമായിരുന്നില്ല.... എല്ലാം കേട്ട് കഴിഞ്ഞപ്പോ ഗോപകുമാര്‍ പറഞ്ഞു....
വേണ്ട... അച്ഛാ.... ഇന്നത്തതിനുള്ളതിന് ഞാന്‍ ആവശ്യത്തിന് കൊടുത്തിട്ടുണ്ട്.... ഇനി അവന്‍ എന്‍റെ പെണ്ണിന്‍റെ അടുത്തേക്ക് വരുമെന്ന് തോന്നുന്നില്ല....
ഹാ... നന്നായി.... ആ ഫയലുകള്‍ ഇന്നും എന്‍റെ കൈയിലുണ്ട്.... ഈ പ്രശ്നത്തിന്‍റെ
💬 Comments
View all comments