0%

Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

പേരില്‍ അവര്‍ വല്ലതിനും വന്ന അന്നത്തോടെ തീരും മന്ത്രി രാഘവന്‍റെ പോളിറ്റിക്കല്‍ ജീവിതം.... ഗോപകുമാര്‍ പറഞ്ഞു.... ദേ മനുഷ്യാ.... നിങ്ങളോ ഇങ്ങനെയായി അത് വെച്ച് എന്‍റെ മോനെകുടെ അതിലേക്ക് വലിച്ചഴിക്കണോ.... എല്ലാം കേട്ടിരുന്ന വിലാസിനി ഗോപകുമാറിനോടായി പറഞ്ഞു....
അതിനമ്മേ.... ഞാന്‍ ഈ ചിന്നുവിന്‍റെ മേല്‍ പിടിക്കാന്‍ പോയപ്പോഴാ തടഞ്ഞത്... അപ്പോഴും അവന്‍ ആ തെണ്ടി രാഘവന്‍റെ മോനാണെന്നെനിക്കറിയില്ലായിരുന്നു. കണ്ണന്‍ അമ്മയോട് പറഞ്ഞു.... അവന്‍ നിന്നെ കയറി പിടിച്ചോ മോളേ.... വിലാസിനി തല താഴ്ത്തി നില്‍ക്കുന്ന ചിന്നുവിനോടായി ചോദിച്ചു. ഇല്ലമ്മേ... ഇനി നിന്നാല്‍ പിടിച്ചേനെ... അതാ ഞാന്‍.... കണ്ണന്‍ ഇടയില്‍ കയറി പറഞ്ഞു.... ഹും.... നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.... അച്ഛന്‍റെയല്ലേ മോന്‍..... വിലാസിനി ഗോപകുമാറിനെ നോക്കി ഒരു പുഛത്തോടെ പറഞ്ഞു.... ഹാ... നിങ്ങള്‍ പോയി ഫ്രെഷായി വാ.... കഴിഞ്ഞത് കഴിഞ്ഞു.... ഗോപകുമാര്‍ മക്കളോടായി പറഞ്ഞു.... കണ്ണനും ചിന്നുവും അത് കേട്ട് അവരുടെ മുറിയേക്കായി നടന്നു.... ഇനി ഇതിന്‍റെ പേരില്‍ പ്രശ്നമൊന്നുമുണ്ടാവാതിരുന്ന മതിയായിരുന്നു.... വിലാസിനി ആരോടെന്നില്ലാതെ പറഞ്ഞു.... (തുടരും) ◆━━━━━━━◆ ❃ ◆━━━━━━━◆ (ഇനി അല്‍പം കാര്യത്തിലേക്ക്.... ലോകത്താകമാനം നാശം വിതക്കുന്ന കോറണ കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടിലും എത്തി. എന്‍റെ വീടിന് നാലുവീട് അപ്പുറത്തുള്ള ആള്‍ക്കാണ് കോറോണ സ്ഥിതികരിച്ചത്.... അതോടെ ഞാങ്ങളുടെയടക്കം പത്ത് പന്ത്രണ്ട് വീട്ടുകാര്‍ 28 ദിവസം ക്വറേണ്ടയിനില്‍ പോകാന്‍ പോലിസും ആരോഗ്യ പ്രവര്‍ത്തകരും പറഞ്ഞു. പേടിയുടെയും ഒറ്റപെടലിന്‍റെയും കുറച്ച് നാളുകളാണ് വരാന്‍ ഇരിക്കുന്നുത്. അതിനാല്‍ തന്നെ ചിലപ്പോ എനിക്കും ആ രോഗത്തിനെ എതിരെ പോരാടെണ്ടി വന്നേക്കാം... പൂര്‍ത്തിയാക്കത്ത ഒരുപാട് കഥകള്‍ക്കിടയിലേക്ക് എന്‍റെ കഥ പോകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വൈഷ്ണവം അതിന്‍റെ സുപ്രധാന ഭാഗത്തിലേക്ക് കടക്കും. അതുകൊണ്ട് ഇനിയുള്ള വൈഷ്ണവം ഭാഗങ്ങള്‍ ഇപ്പോഴെത്തെ കഥയില്‍ നിന്നും ഒരുപാട് മുന്നോട്ട് പോയതിനു ശേഷമുള്ളതാവും. ഇനി ചിന്നുവിന്‍റെയും കണ്ണന്‍റെയും ജീവിതത്തിലേക്കാവും കുടുതല്‍ ശ്രദ്ധ... അടുത്ത മൂന്ന് ഭാഗത്തോടുകുടി ഈ കഥ അവസാനിക്കുകയും ചെയ്യും.... ഒരുപക്ഷേ ഇനി ഒരു ഒന്നര മാസമായിട്ടും എന്നെ കണ്ടില്ല എങ്കില്‍ കേരളത്തിലെ ഏതെങ്കിലും ആശുപത്രിയില്‍ ഞാനുണ്ടാവും. കഥ മുഴുവിപ്പിക്കാന്‍ ഞാന്‍ തിരിച്ചുവരുകയും ചെയ്യും. ഒരുപാട് കാലം

💬 Comments

View all comments