Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]
ഒരു പുഛത്തോടെ ചോദിച്ചു....
കഴിഞ്ഞു മിസ്.... കണ്ണന്‍ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.... തല താഴ്ന്ന പോയിരുന്നു ബഹുമാനം കൊണ്ടല്ലേ... ചമ്മലുകൊണ്ടാണ്....
പ്രിന്‍സിപ്പാളെ കണ്ടോ.... മിസ് വീണ്ടും ചോദിച്ചു....
കണ്ടു മിസ്....
എന്തു പറഞ്ഞു.....
ഇനിയുണ്ടാവരുതെന്ന് പറഞ്ഞു.... മരുന്നും തന്നു....
ഉം.... ഗേറ്റീന്‍..... മിസ് അനുവാദം നല്‍കി. കണ്ണന്‍ ക്ലാസിലേക്ക് കയറി. തന്‍റെ സീറ്റില്‍ പോയിരുന്നു.
എല്ലാവരും ഒരു അന്യഗ്രഹജിവിയെ പോലെ അവനെ നോക്കി.... അവരുടെ കണ്ണില്‍ ഭയമാണോ അതോ പ്രണയമോ.... ആ ആര്‍ക്കറിയാം.... പെണ്ണിന്‍റെ മനസ് ദൈവത്തിന് പോലും ഗണിച്ച് പറയാന്‍ പറ്റില്ല....
എം. ടി സാര്‍ പറഞ്ഞ പോലെ അവര്‍ ശപിച്ചുകൊണ്ട് കൊഞ്ചും ചിരിച്ച് കൊണ്ട് കരയും മോഹിച്ചുകൊണ്ട് വെറുക്കും.... അധികം ചികയാതിരിക്കുന്നതാ നല്ലത്....
മിസ് ക്ലാസ് തുടര്‍ന്നു.... വൈഷ്ണവ് ബുക്ക് തുറന്ന് ക്ലാസ് കേട്ടിരുന്നു. അടുത്തിരുന്ന ഷഹാന വൈഷ്ണവിന്‍റെ കയ്യില്‍ തോണ്ടി....
വൈഷ്ണവ്.... അവള്‍ പതിയെ വിളിച്ചു....
കണ്ണന്‍ പതിയെ തിരിഞ്ഞ് നോക്കി.... മുഖം മുകളിലേക്ക് കുലുക്കി എന്താ എന്ന് ചോദിച്ചു....
ഒരു കാര്യം ചോദിച്ചോട്ടെ... അവള്‍ വീണ്ടും സ്വകാരം ചോദിച്ചു....
മ്.... വൈഷ്ണവ് മുളി....
അത്.... ആ.... ഷഹാന പറഞ്ഞ് തുടങ്ങി...
ഹേയ്.... എന്താ അവിടെ.... സുനന്ദ മിസ് അവരോടായി ചോദിച്ചു....
രണ്ടുപേരും ഞെട്ടിതിരിഞ്ഞു....
പഠിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ ക്ലാസിലിരിക്കണമെന്നില്ല.... ഇത്രയും വളര്‍ന്നല്ലോ.... ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല.... റെഡിയോ പോലെ ഒരു ഗ്യാപ്പില്ലാതെ മിസ് വാചലനായി.... അതോടെ ചോദ്യം ചോദിക്കാനും ഉത്തരം പറയാനും നിന്നാ രണ്ടുപേരും അടങ്ങി....
ക്ലാസ് ഗംഭീരമായി തന്നെ നടന്നു.... ഇന്‍റര്‍വെല്‍ ബെല്ല് വരെ വല്യ ചുറ്റിതിരയലിന് ആരും ശ്രമിച്ചില്ല.... വെറുതെ
💬 Comments
View all comments