Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]
എന്ന് പോലും കേട്ടില്ല.... കിട്ടിയ മറുപടിക്കെല്ലാം വൈഷ്ണവ് തലയാട്ടി അല്ല എന്ന് മറുപടി നല്‍കുന്നുണ്ടായിരുന്നു. ഇത് വരെ ഭാര്യ എന്ന ഓപ്ഷന്‍ ആരും എടുത്തിട്ടില്ല.....
പിന്നെ..... പറയടാ.... നീതുവിന്‍റെ ദേഷ്യം ഇരച്ച് കയറി.... അവള്‍ കണ്ണന്‍റെ മുഖത്തിലേക്ക് തുറിച്ച് നോക്കി ചോദിച്ചു....
ഇനി തപ്പിതടഞ്ഞിട്ട് കാര്യമില്ല.... ശരിക്കുള്ള മറുപടി നല്‍ക്കാതെ ആരും പിരിഞ്ഞ് പോവുമെന്ന് തോന്നുന്നില്ല... വൈഷ്ണവ് ചിന്തിച്ചു...
അവന്‍ കൈകള്‍ രണ്ടും ഉയര്‍ത്തി കാണിച്ച് എല്ലാവരോടും ശാന്തമാകാന്‍ കാണിച്ചുകൊണ്ട് പറഞ്ഞു...
നിങ്ങള്‍ക്ക് വേണ്ട ഉത്തരം ക്ലാസ് കഴിഞ്ഞിട്ട് തരാം.... അവളും കുടെ നിന്നിട്ട് ഒന്നിച്ച് പറയാം.... വൈഷ്ണവ് എല്ലാവരേയും നോക്കി പറഞ്ഞു....
കൃത്യസമയത്ത് ഇന്‍ര്‍വെല്‍ തീര്‍ന്നതിന്‍റെ ബെല്ലടിക്കുകയും ചെയ്തിരുന്നു. അതോടെ എല്ലാവരും ഒത്തിരി സംശയങ്ങളുമായി തിരിച്ച് അവരുടെ ചെയറിലേക്ക് പോയിയിരുന്നു...
വൈഷ്ണവ് അടുത്തിരിക്കുന്ന ഷഹാനയെ ഒന്ന് നോക്കി.... ദേഷ്യത്തോടെയാണ് മുപ്പത്തിയുടെ ഇരുപ്പ്.... എന്തോ അവരോടൊക്കെ മറച്ച് വെച്ചതിന്‍റെ ദേഷ്യവുമുണ്ട്.... അവളുടെ അപ്പുറത്തിരിക്കുന്ന നീതുവിന്‍റെയും കാര്യം മറിച്ചായിരുന്നില്ല....
ക്ലാസ് തുടങ്ങി.... സാര്‍ വന്നു.... വൈഷ്ണവ് ക്ലാസില്‍ ശ്രദ്ധിച്ചിരുന്നു. ഇടയ്ക്ക് ചോദ്യശരങ്ങളുമായി പലരും അവനെ നോക്കിയിരുന്നു.
അങ്ങനെ ആ സമയവും കൊഴിഞ്ഞു പോയി.... ഒരു പിരിഡ് കുടെ അവസാനിച്ചു.... കോളേജില്‍ ബാക്കി ക്ലാസില്‍ നിന്നും കുട്ടികള്‍ ബാഗുമെടുത്ത് പുറത്തേക്ക് കുതിച്ചു....
വൈഷ്ണവ് എണിറ്റ് എല്ലാവരെയും ഒന്നു നോക്കി. പിന്നെ പുറത്തേക്ക് നടന്നു. ക്ലാസിലെ പിള്ളേരേല്ലാം അവന്‍റെ ഒപ്പം എണിറ്റുപോരാന്‍ തുനിഞ്ഞപ്പോള്‍ വൈഷ്ണവ് അവളേയും കൊണ്ട് ഇങ്ങോട്ട് വരാമെന്ന് പറഞ്ഞ് നടന്നു. അതോടെ ബാക്കിയുള്ളവര്‍ അവരുടെ സീറ്റില്‍ തന്നെ ഇരുപ്പായി....
കണ്ണന്‍ ചിന്നുവിന്‍റെ ക്ലാസിലേക്ക് ചെന്നു. ക്ലാസിലെ എല്ലാവരും പുറത്തേക്ക്
💬 Comments
View all comments