0%

Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

ഇറങ്ങിയിരുന്നു. വരാന്ത നിറച്ച് അവരുടെ ക്ലാസിലെ കുട്ടികളായിരുന്നു. അതിനിടയില്‍ ഒറ്റയ്ക്ക് നടക്കുകയായിരുന്നു നമ്മുടെ നായിക.... ചിന്നു.... കണ്ണന്‍ പിറകില്‍ നിന്ന് നീട്ടി വിളിച്ചു.... വരാന്തയില്‍ ഉണ്ടായിരുന്ന എല്ലാവരും തിരിഞ്ഞ് നോക്കി. ചിന്നുവും... കണ്ണനെ കണ്ടതോടെ എല്ലാവരുടെയും ശ്രദ്ധ മുന്നില്‍ തിരിഞ്ഞ് നോക്കിയ ചിന്നുവിലേക്ക് തിരിഞ്ഞു. കണ്ണന്‍ ചിന്നുവിനെ മാടി വിളിച്ചു... ചുറ്റുമുള്ളവര്‍ ഒരു ആക്കി ചിരിയോടെ തന്നെ നോക്കുന്നത് അവളില്‍ വിമ്മിഷ്ടം സൃഷ്ടിച്ചു. അവള്‍ അവരുടെ ഇടയിലുടെ കണ്ണനടുത്തേക്ക് നടന്നു. ബാക്കിയുള്ളവര്‍ എന്താ നടക്കുന്നത് എന്നറിയാന്‍ നോക്കി നിന്നു. എന്താ കണ്ണേട്ടാ.... മനുഷ്യനെ നാണം കെടുത്താതിരുന്നുടെ.... കണ്ണനടുത്തെത്തിയ ചിന്നു ചോദിച്ചു.... നീ വന്നേ.... ഒരു രഹസ്യം പൊളിക്കാനുണ്ട്.... കണ്ണന്‍ പറഞ്ഞ് തിരിഞ്ഞ് നടന്നു.... അവള്‍ പിറകെയും.... കാര്യമായ ഒന്നും കിട്ടാത്തത് കൊണ്ട് ബാക്കിയുള്ള കുട്ടികള്‍ അവരുടെ വഴിയെ പോയി.... എന്ത് രഹസ്യം.... ചിന്നു കണ്ണനോട് ചോദിച്ചു.... നമ്മള്‍ തമ്മിലുള്ള ബന്ധം.... ക്ലാസിലുള്ളവര്‍ സൈര്യം തരുന്നില്ല.... അപ്പോ നമ്മുകതങ്ങ് പൊളിക്കാം.... കണ്ണന്‍ പറഞ്ഞു.... ചിന്നു ഒന്നും മിണ്ടിയില്ല.... മുഖത്ത് നിര്‍വികാരം മാത്രം. അവര്‍ ക്ലാസിലേക്ക് കയറി ചെന്നു.... അത് വരെ കലപിലയായിരുന്ന ക്ലാസ് ഒരു സെക്കന്‍റ് കൊണ്ട് നിശബ്ദമായി.... എല്ലാവരും അവരിരവരെ തന്നെ നോക്കി.... ചിന്നവിനെ ക്ലാസില്‍ നടക്കു തന്‍റെ കുടെ നിര്‍ത്തി വൈഷ്ണവ് പറഞ്ഞു തുടങ്ങി.... ഇത് ഗ്രിഷ്മ..... നിങ്ങളൊക്കെ ചോദിച്ച പോലെ ഇതെന്‍റെ പെങ്ങളോ, കുട്ടുകാരിയോ, ലൗവറോന്നുമല്ല..... കണ്ണന്‍ ഒന്നു നിര്‍ത്തി. എല്ലാവരുടെയും മുഖത്ത് വിണ്ടും ആകാംഷ.... ഇരുവരെയും അവര്‍ മാറി മാറി നോക്കി... കണ്ണന്‍ തുടര്‍ന്നു... .....എന്നാല്‍ ഈ പറഞ്ഞ എല്ലാമാണുതാനും..... കണ്ണന്‍ വീണ്ടും

💬 Comments

View all comments