0%

Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

ഒന്ന് നിര്‍ത്തി ങേ.... ക്ലാസില്‍ നിന്ന് അങ്ങിനെയൊരു മറുപടി ഉയര്‍ന്നു....
ഇതെന്‍റെ ഭാര്യയാണ്.... ചിന്നവിന്‍റെ തോളില്‍ കൈയിട്ട് കണ്ണന്‍ ക്ലാസിലെല്ലാവരും കേള്‍ക്കും വിധം പറഞ്ഞു. കേട്ടത് വിശ്വസിക്കാനാവതെ എല്ലാവരും പരസ്പരം നോക്കി.... അവരെല്ലാവരും ചിന്നുവിന്‍റെ മുഖത്തേക്ക് നോക്കി. ചിന്നു ഒരു പുഞ്ചിരിയോടെ അത് സമ്മതിച്ചുകൊടുത്തു. മേഘ പന്തം കണ്ട പെരുചാഴിയെ പോലെ രണ്ടുപേരെയും മാറി മാറി നോക്കി. സന്തോഷം കൊണ്ടോ അസുയ കൊണ്ടോ ചെയറിലിരുന്ന എല്ലാവരും എണിറ്റ് അവര്‍ക്ക് ചുറ്റും കുടി.... പിന്നെ എല്ലാവരും വന്ന് പരിചയപ്പെടലും മറ്റുമായിരുന്നു. പിന്നെ പ്യൂണ്‍ ചേട്ടന്‍ വന്ന് ക്ലാസടക്കണം എല്ലാവരും പോയെ എന്ന് പറഞ്ഞ് ഗേറ്റവൗട്ടികും വരെ അവിടെയായിരുന്നു എല്ലാവരും.... കുട്ടുകാരികളോട് ഒന്നും പറയാത്തതിന് ഷഹാനയുടെയും നീതുവിന്‍റെയും അമൃതയുടെയും കൈയില്‍ നിന്ന് വൈഷ്ണവിന് ആവശ്യത്തിന് കിട്ടി. നീതു തനി പോലിസ് മുറയില്‍ തന്നെയായിരുന്നു. നഭിക്കിട്ട് ഇടിക്കുന്നതായിരുന്നു അവളുടെ മാസ്റ്റര്‍പീസ് ഐറ്റം.... അതിനിടെ ചിന്നു മേഘയുമായി സംസാരിച്ചിരുന്നു. കുറച്ച് നേരം കൊണ്ട് അവര്‍ അടുത്തിരുന്നു. മേഘ വന്ന് സന്തോഷത്തോടെ വൈഷ്ണവിന് വന്ന് കൈ കൊടുത്തപ്പോഴാണ് കണ്ണനും സന്തോഷമായത്.... അവര്‍ ബൈക്കില്‍ കയറുന്നത് വരെ മേഘയും നീതുവും അമൃതയും ഷഹാനയും അവരോടൊപ്പമുണ്ടായിരുന്നു.... വൈഷ്ണവത്തിലെത്തിയപ്പോഴാണ് അടുത്ത പണിയുണ്ടായത്.... വിലാസിനി... ചുണ്ടുപൊട്ടിച്ച് വന്ന കണ്ണനെ കണ്ട് വിലാസിനി സങ്കടത്തോടെ അവനടുത്തെത്തി.... അന്ന് പതിവിലും വിപരിതമായി ഗോപകുമാര്‍ വിട്ടിലുണ്ടായിരുന്നു. ഭാര്യയുടെ ചോദ്യം ചെയ്യല് കേട്ട് റൂമില്‍ നിന്ന് ഇറങ്ങി വരുകയായിരുന്നു കക്ഷി... വിലാസിനി മകനെയും മരുമകളെയും ചോദ്യം ചെയ്ത് നടന്നതൊക്കെ പറയിപ്പിച്ചു. അതോടെ വിലാസിനി കണ്ണന്‍റെ കൈയും നെറ്റിയും എല്ലാം നോക്കി വെറെ മുറിവില്ലെന്ന് ഉറപ്പ് വരുത്തി.

💬 Comments

View all comments