Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]
ഇതിനിടെ ചിന്നു അവനുമായുള്ള പ്രശ്നവും പറഞ്ഞിരുന്നു.
അനിരുദ്ധ് അതാണ് മറ്റവന്‍റെ പേര്.... കഴിഞ്ഞ കൊല്ലം റാഗിങ്ങിന്‍റെ പേരില്‍ ചിന്നുവിനോട് ലൈംഗിഗ ചുവയോടെ സംസാരിക്കുകയും അവളുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കാനും നോക്കിയതായിരുന്നു പ്രശ്നത്തിന് തുടക്കം... അതില്‍ അവള്‍ പ്രിന്‍സിപാളിനോട് പരാതി നല്‍കി.... അന്നത്തെ പ്രില്‍സിപ്പാള്‍ ഇത്തിരി സ്റ്റ്രിക്റ്റായിരുന്നു. അയാള്‍ മന്ത്രിയുടെ മോനാണ് എന്ന് നോക്കാതെ ഡിസ്മിസ് ചെയ്യുകയായിരുന്നു അവനെ.... അന്നത്തെ പരാതിയുടെ പക പോക്കലാണ് ഇന്ന് കോളേജില്‍ കണ്ടത്.... ആ പ്രില്‍സിപ്പാളിനെ മന്ത്രി സ്ഥലം മാറ്റുകയാണ് ചെയ്തത്.....
ആ മന്ത്രി രാഘവന്‍ അന്നേ പണി കൊടുക്കണമായിരുന്നു എന്നാല്‍ ഇന്നി പ്രശ്നം ഉണ്ടാകുമായിരുന്നില്ല.... എല്ലാം കേട്ട് കഴിഞ്ഞപ്പോ ഗോപകുമാര്‍ പറഞ്ഞു....
വേണ്ട... അച്ഛാ.... ഇന്നത്തതിനുള്ളതിന് ഞാന്‍ ആവശ്യത്തിന് കൊടുത്തിട്ടുണ്ട്.... ഇനി അവന്‍ എന്‍റെ പെണ്ണിന്‍റെ അടുത്തേക്ക് വരുമെന്ന് തോന്നുന്നില്ല....
ഹാ... നന്നായി.... ആ ഫയലുകള്‍ ഇന്നും എന്‍റെ കൈയിലുണ്ട്.... ഈ പ്രശ്നത്തിന്‍റെ പേരില്‍ അവര്‍ വല്ലതിനും വന്ന അന്നത്തോടെ തീരും മന്ത്രി രാഘവന്‍റെ പോളിറ്റിക്കല്‍ ജീവിതം.... ഗോപകുമാര്‍ പറഞ്ഞു....
ദേ മനുഷ്യാ.... നിങ്ങളോ ഇങ്ങനെയായി അത് വെച്ച് എന്‍റെ മോനെകുടെ അതിലേക്ക് വലിച്ചഴിക്കണോ.... എല്ലാം കേട്ടിരുന്ന വിലാസിനി ഗോപകുമാറിനോടായി പറഞ്ഞു....
അതിനമ്മേ.... ഞാന്‍ ഈ ചിന്നുവിന്‍റെ മേല്‍ പിടിക്കാന്‍ പോയപ്പോഴാ തടഞ്ഞത്... അപ്പോഴും അവന്‍ ആ തെണ്ടി രാഘവന്‍റെ മോനാണെന്നെനിക്കറിയില്ലായിരുന്നു. കണ്ണന്‍ അമ്മയോട് പറഞ്ഞു....
അവന്‍ നിന്നെ കയറി പിടിച്ചോ മോളേ.... വിലാസിനി തല താഴ്ത്തി നില്‍ക്കുന്ന ചിന്നുവിനോടായി ചോദിച്ചു.
ഇല്ലമ്മേ... ഇനി നിന്നാല്‍ പിടിച്ചേനെ... അതാ ഞാന്‍.... കണ്ണന്‍ ഇടയില്‍ കയറി പറഞ്ഞു....
ഹും.... നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.... അച്ഛന്‍റെയല്ലേ
💬 Comments
View all comments