0%

Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

നാണം കൊണ്ട് ചുവന്നു. എതോ സിനിമയില്‍ പറഞ്ഞ പോലെ അടിവയറ്റില്‍ മഞ്ഞ് പെയ്യുന്ന സുഖം..... കണ്ണന്‍ തിരിച്ച് തലയണയുടെ അപ്പുറത്തേക്ക് ചാടി കിടന്നു.... അവള്‍ എന്ത് ചെയ്യണമെന്നറിയാതെ കിടന്നു..... അവള്‍ അവന്‍റെ നേര്‍ക്ക് തിരിഞ്ഞ് കിടന്നു. തലയണയ്ക്ക് അപ്പുറത്ത് കണ്ണെട്ടന്‍ അവളെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. മുഖത്ത് ഒരു ചിരി.... എന്താടീ..... കണ്ണന്‍ ചോദിച്ചു..... മ്ച്ചും... ചിന്നു ചിരിയോടെ തോളുകള്‍ ഉയര്‍ത്തി പറഞ്ഞു.... അല്ലലോ.... എന്തോ ഉണ്ട്...... അത്.... കണ്ണേട്ടാ.... ഹാ.... പറ..... ഞാനിന്ന് കണ്ണേട്ടനെ കെട്ടിപിടിച്ച് കിടന്നോട്ടെ.... ചിന്നു നാണത്തോടെ ചോദിച്ചു..... മഴ ഇപ്പോഴും തകര്‍ത്തുപെയ്യുകയാണ്.... മഴതുള്ളികള്‍ മാവിന്‍റെ ഇലകളില്‍ വന്നിടിക്കുന്ന ശബ്ദം മുറിയില്‍ നിറഞ്ഞു നിന്നിരുന്നു. ചിന്നുവിന്‍റെ ചോദ്യം കേട്ട് കണ്ണന്‍ അതിശയത്തോടെ നോക്കി. ങേ.... അതെന്താ..... അങ്ങിനെയൊരു പൂതി..... കണ്ണന്‍ തിരിഞ്ഞ് കിടന്ന് അവളെ നോക്കി ചോദിച്ചു.... അത്.... പിന്നെ.... ഒരു ആഗ്രഹം..... കുഴപ്പമാവുമോ.... ചിന്നു ചോദിച്ചു.... നമ്മുക്ക് നോക്കാം.....കണ്ണന്‍ ചാടി ലൈറ്റ് ഓഫാക്കി.... പിന്നെ ബെഡിലേക്ക് ചാടി നടക്കു കിടന്ന തലയണ എടുത്ത് വലിച്ചെറിഞ്ഞു.... അത് ബെഡില്‍ നിന്ന് എങ്ങോട്ടോ പറന്നു പോയി.... കണ്ണന്‍ അവളെ രണ്ടു കൈകളും വിടര്‍ത്തി അവളെ തന്നിലേക്കായി വിളിച്ചു.... അവള്‍ സന്തോഷത്തോടെ കണ്ണന്‍റെ അടുത്തേക്ക് നിങ്ങി കിടന്നു... അധികം വൈകാതെ അവള്‍ അവന്‍റെ നെഞ്ചിലേക്ക് ചേര്‍ന്നിരുന്നു. കണ്ണന്‍ ഇരുകൈകളാല്‍ അവളെ പുണര്‍തു.... ഒരു തലയണയെ കെട്ടിപിടിക്കുന്ന പോലെ അവന് ഫീല്‍ ചെയ്തു....
പുറത്ത് മഴയില്‍ നിന്ന് വമിക്കുന്ന തണുപ്പിനെ അവന്‍റെ ശരീരതാപത്തില്‍ അവള്‍ അലിയിച്ച് കളഞ്ഞിരുന്നു. മുമ്പെങ്ങും കിട്ടാത്ത ഒരു സുരക്ഷിതത്വം ആ കൈകള്‍കിടയില്‍ അവള്‍ക്ക് ഫീല്‍

💬 Comments

View all comments