0%

Chapter Title : വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി]

നേരം കുടെ ഇങ്ങനെ കിടക്കട്ടെ.... ചിന്നു പറഞ്ഞു.... അല്ലെലും മഴ പെയ്ത് ഗ്രൊണ്ടെല്ലാം ചളിയായിരിക്കും അതുകൊണ്ട് ഇന്ന് കളിക്ക് ലീവ് കൊടുക്കാം.... കണ്ണന്‍ ചിന്തിച്ചു. അവളെ കുറച്ചുകുടെ തനിലേക്ക് അടുപ്പിച്ചു. അവളുടെ ശ്വാസം തന്‍റെ നെഞ്ചില്‍ വന്നിടിക്കുന്നത് അറിയാന്‍ സാധിച്ചു... എന്നാലും നല്ല സുഖം....കണ്ണന്‍ ഒന്നുടെ കണ്ണടച്ച് കിടന്നു... ഇനി ഉറക്കമൊന്നും വരില്ല എന്നാലും കിട്ടിയ സുഖം ആസ്വദിച്ച കിടക്കുക തന്നെ.... കുറച്ച് നേരത്തിന് ശേഷം ചിന്നുവില്‍ നിന്ന് ചില ചലനങ്ങള്‍ ഉണ്ടാവുന്നതായി അവന്‍ അറിഞ്ഞു.... അവള്‍ അവളുടെ മേല്‍ ഉള്ള കണ്ണന്‍റെ കൈ പതിയെ മാറ്റാന്‍ ശ്രമിക്കുകയാണ്.... കള്ളി.... എന്നെ ഉറക്കിയിട്ട് നീ മുങ്ങുകയാണല്ലേ..... കണ്ണന്‍ മനസില്‍ ചിന്തിച്ചു.... അവന്‍ തന്‍റെ കൈയിന് കുടുതല്‍ ബലം കൊടുത്തു... അവളും ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അറിയാതെ കണ്ണന്‍റെ മുഖത്ത് ചിരി വന്നു... അത് കണ്ടതുകൊണ്ടാകണം ചിന്നു കണ്ണനോടായി പറഞ്ഞു... കണ്ണേട്ടാ.... വീട്.... എനിക്ക് പോണം...... എങ്ങോട്ട്..... ഇപ്പോ നിന്‍റെ കൊതിയൊക്കെ തീര്‍ന്നോ....
ആ.... തീര്‍ന്നു.... ഇനിയും കിടന്ന രാവിലെ കാണാത്തത് കൊണ്ട് അമ്മയിങ്ങ് കയറി വരും.... പിന്നെ കൊതി തീര്‍ക്കാന്‍ എന്നെ കിട്ടില്ല.... രണ്ടുകൊല്ലാം.... അയ്യോ.... ചതിക്കല്ലേ.... കണ്ണന്‍ തന്‍റെ കൈ അയച്ചു. അവള്‍ക്ക് അത്ര സമയം മതിയായിരുന്നു. അവള്‍ നിഷ്പ്രയാസം അവന്‍റെയടുത്ത് നിന്ന് മാറി ചാടിയെണിറ്റു.... പിന്നെ അവളുടെ പണികളിലേക്ക് പോയി.... കണ്ണന്‍ അല്‍പനേരംകുടി കിടന്നതിന് ശേഷമാണ് എണിറ്റത്.... അന്ന് രാവിലെ ബാക്കിയെല്ലാം പതിവുപോലെയായിരുന്നു. രണ്ടുപേരും ഒരുങ്ങി കോളേജിലേക്കിറങ്ങി..... കോളേജില്‍ അവര്‍ ഭാര്യഭാര്‍ത്തക്കന്‍മാരാണ് എന്നറിയാവുന്നത് അവളുടെ ക്ലാസിലെ പിള്ളേര്‍ക്കും സെക്യൂരിറ്റിക്കാരനും ജോബിനും ടീമ്സിനും മാത്രമായിരുന്നു.

💬 Comments

View all comments