0%

Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]

ഒന്നുമില്ല.... താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന ഫീല്‍.... കണ്ണേട്ടന്‍ പറഞ്ഞ വേണ്ടപ്പെട്ട ഒരാള്‍ അവളായിരുന്നോ.... തന്‍റെ രണ്ട് വര്‍ഷത്തെ വ്രതത്തിന് ശേഷം ആദ്യം അവളെ പ്രിതിപ്പെടുത്താന്‍ പോയിരിക്കുന്നു. താന്‍ ഒരു മണ്ടിയെ പോലെ രണ്ടുകൊല്ലം പിറകെ നടന്നു.... അത്മഹത്യ ചെയ്താല്‍ മതിയെന്ന അവസ്ഥയിലായി ഞാനപ്പോള്‍.... ഇല്ല തോറ്റുകൊടുക്കില്ല.... ജീവിക്കണം.... കണ്ണേട്ടനെ അല്ല വൈഷ്ണവ് എന്ന ആ മനുഷ്യനെ കാണാണം.... മനസില്‍ ഉറപ്പിച്ചു. ഫോണെടുത്ത് വിളിച്ചു..... ഹാലോ മുത്തേ.... അപ്പുറത്ത് നിന്ന് ആ മനുഷ്യന്‍റെ ശബ്ദം.... എവിടെയാ.... കരച്ചില്‍ അടക്കിപിടിച്ച് ചോദിച്ചു..... ഞാന്‍ നമ്മുടെ മുറിയില്‍.... പഠിക്കുകയാ മുത്തേ.... നാളെ ലാസ്റ്റ് എക്സാമല്ലേ.... കണ്ണേട്ടന്‍ അപ്പുറത്ത് നിന്ന് പറഞ്ഞു.... എനിക്കൊന്ന് കാണാണം..... ഞാന്‍ പറഞ്ഞു.... എന്താ ചിന്നു.... ശബ്ദം വല്ലാതിരിക്കുന്നേ.... വല്ല അസുഖമുണ്ടോ.... ഹാ.... മനസിന് ഒരു സുഖമില്ല..... അയ്യോ.... ഇന്നിനി വരാന്‍ പറ്റില്ല.... എക്സാം കഴിഞ്ഞ ഞാന്‍ ഓടിവരാം.... ഇവിടെക്ക് വരണ്ട.... ഇവിടെത്തെ പാര്‍ക്കില്‍ വന്ന മതി.... ഞാന്‍ അവിടെയുണ്ടാവും.... ഹാ.... അവിടെങ്കില്‍ അവിടെ.... നാളെ ഉച്ചക്ക് ഒന്നരയ്ക്ക് ഞാന്‍ അവിടെയുണ്ടാവും..... പിന്നെന്താ.... എനിക്ക് വയ്യ.... ഞാന്‍ വെക്കുകയാ.... എന്നാല്‍ മോള്‍ പോയി തലയണയെ കെട്ടിപിടിച്ച് കിടന്നോ.... നാളെ തൊട്ട് ഉറക്കമില്ലാത്ത രാത്രിയല്ലേ.... തന്‍റെ ഉറക്കം എപ്പോഴെ നഷ്ടമായി എന്ന് അയാള്‍ക്ക് അറിയില്ലലോ.... ഉം.... ഗുഡ് നൈറ്റ്..... ഞാന്‍ പറഞ്ഞൊപ്പിച്ചു.... ഗുഡ് നൈ... പറഞ്ഞു തീരും മുമ്പേ ഞാന്‍ ഫോണ്‍ കട്ടാക്കി.... അന്ന് ആ രാത്രി ശരിക്കും എന്‍റെ ഉറക്കം നഷ്ടപ്പെട്ടു.... വഞ്ചിതയായി പോയതിന്‍റെ ദേഷ്യവും സങ്കടവും.... പിറ്റേന്ന് തലേന്നത്തെ ഉറക്കക്ഷീണം തന്നെ വല്ലാതെ വലച്ചു. അന്ന് രാവിലെ വീട്ടിലെ പണിയെല്ലാം ചെയ്ത് ഭക്ഷണം കൊടുക്കാനായി അമ്മയുടെ മുറിയിലേത്തി... തന്‍റെ വിഷമം അമ്മ പെട്ടെന്ന് മനസിലാക്കി..... മോളേ.... എന്താ മുഖത്തൊരു വിഷമം.....
ഒന്നുമില്ലമ്മേ.... ഇന്നലെ ഉറക്കം ശരിയായില്ലാ.... അതാവും.... തന്‍റെ വിഷമം അമ്മയോട് പറയാന്‍ താന്‍ പാടുപെട്ടു. കണ്ണേട്ടനെ കണ്ടു വന്നിട്ട് പറഞ്ഞ മതിയെന്ന് ഞാന്‍ നിശ്ചയിച്ചിരുന്നു... ഇന്നല്ലേ കണ്ണന്‍റെ അവസാന എകസാം..... അമ്മ ചോദിച്ചു.... അതെ.... ഞാന്‍ താല്‍പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു.... ഇന്ന് അവന്‍ വരും ലെ.... എത്ര

💬 Comments

View all comments