Chapter Title : വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി]
ഞാന്‍ എയര്‍പോര്‍ട്ടിലാ.... വേണ്ടപ്പെട്ട ഒരാള്‍ വരുന്നുണ്ട്.... ഇന്ന് ഇനി വിളിക്കാന്‍ പറ്റിക്കൊണമെന്നില്ല....
അതാരാ.....
അതൊക്കെ പറയാം.... ദേ ഫ്ളൈെറ്റത്തി.... ഞാന്‍ പിന്നെ വിളിക്കാം.... ഞാന്‍ ആളെ നോക്കട്ടെ....
കണ്ണേട്ടന്‍ ഇത്രയും പറഞ്ഞ് ഫോണ്‍ കട്ടാക്കി.... ആദ്യരാത്രി എന്നോക്കെ കേട്ടപ്പോ മനസില്‍ ഒരു കുളിര്.... രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന്‍റെ സുഖം.... ഇനി എഴു ദിനങ്ങള്‍ മാത്രം....
എഴു സുന്ദര രാത്രികള്‍....
ഏകന്തസുന്തര രാത്രികള്‍...
വികാര തരളിത ഗാത്രികള്‍...
ഞാന്‍ പണ്ടെങ്ങോ കെട്ട പാട്ടും പാടി അവിടെ തുള്ളി ചാടി....
അന്ന് ഞാന്‍ പായസം വെച്ചു. പ്രാണനാഥനടുത്തില്ലേലും അത് തനിക്ക് ആഘോഷത്തിന്‍റെ ദിനമാണ്.... മാധുരമേറുന്ന ഒരു പുതുജിവിതത്തിന്‍റെ തുടക്കമാണ്.... അങ്ങനെ വിചാരിച്ചു.... പക്ഷേ....
അന്ന് വൈകിട്ട് തൊട്ട് മഴ കാറ്റിനെയും ഇടിയെയും മിന്നലിനെയും കുട്ടൂപിടിച്ച് തകര്‍ത്തുപൊയ്തു... അതോടെ നാടിലേക്കുള്ള ഇലക്ട്രിസിറ്റി കമ്പി ഒരു മരം വീണു തകര്‍ന്നു... വീടും നാടും വൈദ്യുതിയെത്താതെയായി.... അന്ന് എല്ലാവരും ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ കഴിച്ചു....
ദിവസങ്ങള്‍ വീണ്ടും കഴിഞ്ഞു പോയി. ആറാം നാള്‍ വൈകിട്ട് ഞാന്‍ ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സൂര്യ മ്യൂസിക് വെച്ച് പാട്ട് കെട്ടുകൊണ്ടിരുന്നു....
വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളാരാളോരോ വരുവാനുണ്ടെന്ന
ഞാന്‍ വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതെ മോഹിക്കുമല്ലോ....
പെട്ടെന്ന് ഗേറ്റില്‍ നിന്ന് ഒരു ബൈക്കിന്‍റെ ശബ്ദം അടുത്തടുത്തായി വരുന്നതറിഞ്ഞു... കണ്ണേട്ടന്‍റെ ബൈക്കിന്‍റെ ശബ്ദം എന്നെ ചാടി എഴുന്നേല്‍പിച്ച് പൂമുഖത്തേക്ക് പായിച്ചു....
പക്ഷേ.... അത് കണ്ണേട്ടനായിരുന്നില്ല.... കണ്ണേട്ടന്‍റെ അതെ മൊഡല്‍ ബൈക്ക്. അതില്‍ വെള്ളയും വെള്ളയുമിട്ട ഒരാള്‍. അയാള്‍ വന്ന് കയ്യിലുള്ള കവര്‍ പൂമുഖത്തുള്ള അച്ഛന് കൈമാറി.... അയാള്‍ വന്ന വഴിയേ
💬 Comments
View all comments